ടെലിവിഷൻ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുളപ്പുള്ളി ലീല. നാടക രംഗത്ത് നിന്നുമാണ് ലീല സിനിമ മേഖലയിലേക്ക് എത്തുന്നത്. ഒരുപാട് ടെലിവിഷൻ പരിപാടികളിലും ലീല കഴിവ് തെളിയിച്ചിട്ടുണ്ട്.
എന്നാൽ മലയാളത്തിന് പുറമേ അന്യഭാഷകളിലും ലീല ഇപ്പോൾ തകർത്ത് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ സിനിമയ്ക്ക് പുറമേ വളരെ സാധാരണമായ ഒരു കുടുംബ ജീവിതം നയിക്കുന്ന വ്യക്തിയാണ് കുളപ്പുള്ളി ലീല. താരത്തിന്റെ സുഖമില്ലാത്ത അമ്മയ്ക്ക് വേണ്ടിയാണ് താൻ ജീവിക്കുന്നതെന്ന് പലതവണ ലീല അഭിമുഖങ്ങളിൽ എല്ലാം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒരു ഒരു പ്രമുഖ ചാനലിന് നടത്തിയ അഭിമുഖത്തിൽ താരം തന്റെ പുതിയ വിശേഷങ്ങൾ തുറന്നു പറഞ്ഞതാണ് വൈറലായിരിക്കുന്നത്.
തനിക്ക് ഏറ്റവും വലുത് തന്റെ അമ്മയാണെന്നും അതു കഴിഞ്ഞിട്ട് മാത്രമേ സാക്ഷാൽ കൃഷ്ണൻ പോലും വരുന്നുള്ളൂ എന്നാണ് ലീല പറഞ്ഞത്. എന്നാൽ കുറച്ചു വർഷങ്ങൾക്കു മുൻപ് അമ്മയ്ക്ക് അസുഖം കൂടി സീരിയസ് ആയി ഹോസ്പിറ്റലിൽ കിടന്നിരുന്നു. ആ സമയം അമ്മയെ ഡോക്ടർമാർ പോലും കൈവിട്ട മട്ടായിരുന്നു. എന്നാൽ അപ്പോൾ അമ്മ അങ്ങനെ കിടക്കുന്നത് കണ്ടുനിൽക്കാൻ വയ്യാത്ത അവസ്ഥയായിരുന്നു തനിക്കുണ്ടായിരുന്നത്.
അമ്മയുടെ ചെറിയ പ്രായത്തിലാണ് അമ്മ കല്യാണം കഴിച്ചതെന്നും അമ്മ തന്നെ മൂന്നുമാസം ഗർഭിണിയായിരിക്കുമ്പോൾ ആയിരുന്നു അച്ഛൻ അമ്മയെ ഉപേക്ഷിച്ചു നാടുവിട്ടു പോയത് എന്നും ലീല തുറന്നു പറഞ്ഞു. എന്നാൽ പിന്നീട് തനിക്ക് നാല് വയസ്സുള്ളപ്പോൾ ആണ് തന്റെ അച്ഛൻ തിരിച്ചുവന്നത് എന്നും പറഞ്ഞു. എന്നാൽ അപ്പോൾ അച്ഛൻറെ വീട്ടുകാർ ആയിരുന്നു അമ്മയെ നോക്കിയത് നന്നായി നോക്കിയിരുന്നത്. അച്ഛന്റെ വീട്ടുകാർ തന്നെ ആയിരുന്നു അമ്മയെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിച്ചതും.തന്റെ അമ്മയ്ക്ക് വെറും 19 വയസ്സുള്ളപ്പോൾ മാത്രമായിരുന്നു അമ്മ തന്നെ പ്രസവിച്ചത് എന്നും താരം പറഞ്ഞു. അമ്മയ്ക്ക് 14 വയസ്സുള്ളപ്പോൾ ആയിരുന്നു അച്ഛനുമായി വിവാഹം നടന്നതും.
എന്നാൽ അച്ഛൻ നാലോ അഞ്ചോ വിവാഹം ഒക്കെ കഴിച്ചിട്ടുണ്ട്. പക്ഷെ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അച്ഛൻ മരിച്ചത്. അച്ഛന് ക്യാൻസർ ആയിരുന്നു എന്നാണ് താരം പറഞ്ഞത്. എന്നാൽ അച്ഛനും മറ്റൊരു ബന്ധത്തിലുള്ള ഒരു വ്യക്തി എനിക്ക് സഹോദര തുല്യനാണ് എന്നും താരം പറഞ്ഞു. എന്നാൽ തനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളൂ എന്നൊക്കെ ആങ്ങള പറഞ്ഞിട്ടുണ്ട് എന്നും താരം പറഞ്ഞു. പക്ഷെ താൻ അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
0 Comments