ടെലിവിഷൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് രശ്മി. സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന സീരിയലിൽ സാറാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു വരികയായിരുന്നു താരം.
കഴിഞ്ഞ ദിവസം രശ്മിയുടെ മരണവാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമ സീരിയൽ താരങ്ങളും ആരാധകരും. സ്വന്തം സുജാതയിൽ ഇനി സാറാമ്മയായി രശ്മിയില്ലെന്ന വാർത്ത കണ്ണീരോടെയാണ് സീരിയൽ താരങ്ങളായ കിഷോർ സത്യയും ചന്ദ്ര ലക്ഷ്മണും സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരുന്നത്.
രശ്മിയുടെ വിയോഗ വാർത്ത വിശ്വസിക്കാൻ കഴിയാതെ ഇന്നും താരങ്ങളും ആരാധകരും രശ്മിയുടെ ഒപ്പം ഉണ്ടായിരുന്ന വിശേഷങ്ങളും ചിത്രങ്ങളും പങ്ക് വയ്ക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ. എന്നാൽ ഇപ്പോൾ രശ്മിയുടെ വേർപാടിന്റെ വാർത്ത അറിഞ്ഞ സമയത്തെക്കുറിച്ചാണ് സിനിമ സീരിയൽ താരം സീമ ജി നായർ പറഞ്ഞത്. ക്യാൻസർ ബാധിച്ചു മരിച്ച നടി ശരണ്യ ശശിയുടെ അടക്കം ചികിത്സയ്ക്ക് മുന്നില്‍ നിന്ന് എല്ലാം നോക്കി ചെയ്ത സഹായിച്ചിരുന്ന നടിയാണ് സീമ ജി നായര്‍. എന്നാൽ താൻ രശ്മിയുടെ വിയോഗത്തിന് ശേഷമാണ് താരത്തിന്റെ അസുഖത്തെ കുറിച്ച് താനറിഞ്ഞതെന്നാണ് സീമ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
ഷൂട്ടിങ് കഴിഞ്ഞു രാത്രി പന്ത്രണ്ട് മാണി ആകാൻ ആയപ്പോൾ ആയിരുന്നു നടൻ കിഷോർ സത്യ തന്നെ വിളിച്ചു ഈ കാര്യം പറഞ്ഞതെന്നാണ് താരം പറഞ്ഞത്. തനിക്കത് വലിയൊരു ഷോക്ക് ആയെന്നും കേട്ടത് സത്യമാകല്ലേ എന്നായിരുന്നു താൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നതെന്നുമാണ് താരം പറഞ്ഞത്. അന്ന് ഓണത്തിന്റെ ഫോട്ടോ ഷൂട്ടും കഴിഞ്ഞ് വളരെ സന്തോഷത്തോടെ ആയിരുന്നു വിദേശത്ത് നിന്ന് വരുന്ന ബന്ധുവിനെ കാണാന്‍ തിരുവനന്തപുരത്ത് രശ്മി പോയത്. എന്നാൽ ചില അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിൽ ആവുകയും ചില സംശയത്തെ തുടര്‍ന്ന് ആര്‍സിസി യിലേക്ക് റഫര്‍ ചെയ്തപ്പോഴാണ് രോഗം സ്ഥിതീകരിക്കുന്നത്.
രശ്മിയുടെ രോഗം അതിന്റെ അവസാന ഘട്ടത്തിലെത്തിയിരുന്നെന്ന് അറിഞ്ഞപ്പോഴേക്കും രശ്മി യാത്രയായി. രോഗത്തിന്റെ ഒരു ലക്ഷണങ്ങളും ഇല്ലാതെ തന്റെ അസുഖം എന്താണെന്ന് അറിയുന്നതിന് മുൻപേ രശ്മി യാത്രയായത് ഒരു വലിയ വേദന ആയെന്നാണ് സീമ പറഞ്ഞത്. കുറച്ചു നാള്‍ മുന്നേ സ്വന്തം സുജാത സീരിയലിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അന്ന് രശ്മി തന്നോട് തന്നെ ഒരുപാടിഷ്ടം ആണെന്നും കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നും സീമ സങ്കടത്തോടെ പറഞ്ഞു.
0 Comments