എഞ്ചിനീയറുമായിട്ട് വിവാഹം, ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിയ പ്രിയനടി സുചിത്ര ഇപ്പോൾ എവിടെയാണെന്ന് അറിയോ? വർഷങ്ങൾക്ക് ശേഷം മലയാളികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് താരം


 മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങിയ നടിയാണ് സുചിത്ര. നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറി. ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് ചുവടു വെച്ചത്. 

നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിൽ സുചിത്ര നായികയായി അഭിനയിച്ചു. ഇരുപത്തിയേഴാം വയസ്സിനുള്ളിൽ മുപ്പത്തിയെട്ടോളം സിനിമകളിൽ അഭിനയിച്ചു. ഈ കാലഘട്ടത്തിൽ തന്നെ നിരവധി ആരാധകരെ താരം സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്. ഇപ്പോഴും സുചിത്രയോടുള്ള ആരാധകരുടെ ആ സ്നേഹം അതേപോലെ ഉണ്ട്. സിനിമയിൽ അഭിനയിക്കുന്ന ആ കാലത്ത് ആരാധകരുടെ കത്തുകൾ വരാറുണ്ടായിരുന്നു. അച്ഛൻ ഭയങ്കര സ്ട്രിക്റ്റ് ആയ ആളാണ്. കത്തുകൾ അച്ഛൻ ഫിൽറ്റർ ചെയ്തായിരുന്നു എന്നെ കാണിച്ചിരുന്നത്. ചില കത്തുകൾ ഇമോഷൻസ് കൂടുതലായിരിക്കും. ആ കത്തുകളെല്ലാം റൂമിൽ അതേപോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എനിക്ക് ഹിറ്റ് സിനിമകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ എനിക്ക് പ്രേക്ഷകർ തന്ന സ്നേഹം അത്രക്കും വലുതാണ്. ആ സ്നേഹം ഇപ്പോഴും അതേപോലെ ഉണ്ട്.- താരം പറയുന്നു.




മഴവില്‍ മനോരമയിൽ ജഗദീഷ് അവതാരകനായ പണം തരും പടം എന്ന പരിപാടിയിൽ താരം പങ്കെടുത്തിരുന്നു. ഹിറ്റ്ലർ സിനിമയിൽ ജഗദീഷിന്റെ ജോഡിയാകാൻ സമ്മതിക്കാത്ത കഥ തുറന്നു പറഞ്ഞിരുന്നു. തൊണ്ണൂറുകളിൽ ഉർവശിയും ശോഭനയും എല്ലാം സിനിമകളിൽ തിളങ്ങുന്ന സമയമായിരുന്നു. മലയാള സിനിമയിലെ മുൻനിരയിൽ നിൽക്കുന്ന നായികമാർ ആയിരുന്നു അവർ. ആ സമയത്താണ് സിനിമയിൽ എത്തുന്നത്. എന്റെ പേരിൽ കാസർഗോഡ് ഒരു ഫാൻസ്‌ അസോസിയേഷൻ ഉണ്ടായിരുന്നു. എനിക്ക് ആ സമയത്ത് അതിനോടൊന്നും ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. അവർ ചാരിറ്റി വർക്കുകളും സാമൂഹ്യപ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി. എന്നാൽ എന്നോട് അവർ സാമ്പത്തിക സഹായമൊന്നും ആവശ്യപ്പെട്ടില്ല. അവരെ ഞാൻ പ്രോത്സാഹിപ്പിക്കണമായിരുന്നു എന്ന് ഇപ്പോഴാണ് തോന്നുന്നത്.- താരം പറഞ്ഞു.




മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് താരത്തിനു അത്ര ഉറപ്പില്ല. മലയാളസിനിമയില്‍ ഇപ്പോള്‍ വലിയ മത്സരമാണ് നടക്കുന്നത്. ഇപ്പോൾ അഭിനയിക്കാൻ പോകുകയാണെങ്കിൽ ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങുക. സിനിമയിലേക്ക് വീണ്ടും ഇറങ്ങുന്നതിനു മുൻപ് നന്നായി ആലോചിക്കും. -സുചിത്ര പറഞ്ഞു.തൻ്റെ സഹോദരന്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കണമെന്ന് തീരുമാനിച്ചിരുന്നു. പക്ഷെ അത് നടന്നില്ല. ചില കഥാപാത്രങ്ങളെ കാണുമ്പോള്‍ അതു ഞാന്‍ ചെയ്യേണ്ടിയിരുന്നതാണല്ലോ എന്ന് തോന്നാറുണ്ടെന്നും താരം പറഞ്ഞു.




മീ ടൂ അനുഭവങ്ങള്‍ തന്റെ സിനിമ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. സിനിമാ പ്രവര്‍ത്തകര്‍ കൂടെ ഉണ്ടെങ്കില്‍ നല്ല സുരക്ഷിതത്വമാണ് തോന്നാറുള്ളത്.വിവാഹത്തിന് ശേഷം അമേരിക്കയിലാണ് സുചിത്ര താമസിക്കുന്നത്. അമേരിക്കയിൽ എൻജിനിയറായ മുരളീധരനെയാണ് താരം വിവാഹം ചെയ്തത്. താരത്തിനു നേഹ എന്നു പേരുള്ള ഏക മകളാണ് ഉള്ളത്. പതിനേഴ് വർഷമായി ഭർത്താവുമൊത്ത് അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ ആണ് താരത്തിൻറെ താമസം, അമേരിക്കയിൽ പോയതിനു ശേഷം സിനിമ ജീവിതം വിട്ടെങ്കിലും സന്തുഷ്ടമായ കുടുംബ ജീവിതമാണ് നയിക്കുന്നത്. അമേരിക്കയിൽ ഡാൻസ് ക്ലാസും ബിസിനസുമായി മുന്നോട്ടു പോകുകയാണ് സുചിത്ര.ഇപ്പോൾ താരം തൻറെ ഭർത്താവുമൊത്ത് ഓണം ആഘോഷിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്, കേരള തനിമയിൽ കസവ് സാരിയുടുത്ത് നിൽക്കുന്ന ചിത്രങ്ങൾ ആണ് പങ്ക് വെച്ചിരിക്കുന്നത് നിരവതി പേരാണ് താരത്തിൻറെ സൗന്ദര്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല എന്ന് പറഞ്ഞ് കൊണ്ട് അഭിപ്രായം രേഖപെടുത്തിരിക്കുന്നത്



Post a Comment

0 Comments