സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും പ്രയാസകരമായ ദിവസങ്ങളാണ് ആർത്തവ ദിനങ്ങൾ. ആർത്തവം ഒരു സ്ത്രീയുടെ ദൈനംദിന പ്രവർത്തനങ്ങളെ ഒന്നാകെ പ്രതികൂലമായി ബാധിക്കും.
കടുത്ത വയറുവേദന നടുവേദന എന്നിവ അനുഭവപ്പെടുകയും ചെയ്യും. അതുകൊണ്ടു തന്നെ ആർത്തവ കാലത്തെ സെക്സ് പലരും ഒഴിവാക്കാറാണ് പതിവ്. ആർത്തവ കാലത്ത് സെക്സിൽ ഏർപ്പെടുന്നത് മൂലം ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.
ആർത്തവ വേളകളിലെ സെക്സ് ശരീര വേദന കുറയ്ക്കുന്നതിന് സഹായിക്കും എന്നതാണു വാസ്തവം. ഓർഗാസം മൂലമുണ്ടാകുന്ന എൻഡോർഫിൻ ഒരു പ്രകൃതിദത്ത വേദന സംഹാരിയെ പോലെ പ്രവർത്തിക്കുകയും ഇതു മൂലം തലവേദന ഉൾപ്പെടെയുള്ള ശാരീരിക വേദനകൾ ഇല്ലാതാവുകയും ചെയ്യുന്നു. സ്ത്രീക്കും പുരുഷനും സുരക്ഷിതമെന്ന് തോന്നിയാൽ ആർത്തവ കാലത്ത് ശാരീരിക ബന്ധത്തില്‍ ഏർപ്പെടുന്നതിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല എന്നാണ് ഗവേഷകർ പറയുന്നത്.
ആർത്തവ കാലത്ത് സെക്സിലേർപ്പെടുന്നത് ആസ്വദിക്കുന്നതായി ചില സ്ത്രീകൾ പറയാറുണ്ട്. എന്നാല്‍ ഈ സമയത്ത് ബന്ധപ്പെടുമ്പോള്‍ ലൈംഗിക ശുചിത്വം പാലിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ബന്ധപ്പെടുന്നതിനു മുൻപും ശേഷവും ലൈംഗിക അവയവങ്ങൾ വൃത്തിയാക്കുന്നത് അണുബാധ ഒഴിവാക്കും. കാരണം ഈ സമയത്തുള്ള ശാരീരിക ബന്ധം അണുബാധക്കുള്ള സാധ്യത കൂട്ടുന്നു.
ആർത്ത വകാലത്ത് വയറുവേദന ഉണ്ടാവുക സ്വാഭാവികമാണ്. എങ്കിലും അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരും പുക വലിക്കുന്നവർക്കും അമിതമായി മദ്യപിക്കുകയോ വ്യായാമം കുറവുള്ളവരിലോ ആണ് ഇത് കൂടുതലായി കാണപ്പെടുന്നത്. മലബന്ധം പോലും ഇല്ലാതാക്കാൻ രതിമൂർച്ച സഹായിക്കും എന്നു പഠനം പറയുന്നു.
യോനിയിൽ വരൾച്ച ഉള്ളവർക്ക് ആർത്തവ സമയത്ത് രക്തം ഒരു സ്വഭാവിക ലൂബ്രിക്കെന്റായി പ്രവർത്തിക്കുകയും അതുവഴി ലൈംഗികത കൂടുതൽ ആസ്വാദ്യകരമാക്കി മാറ്റാന്‍ സഹായിക്കുകയും ചെയ്യും.
0 Comments