വന്ധ്യം കരിച്ച നായ്ക്കല്‍ പ്രസവിക്കുന്നു.. തെരുവ് നായ്ക്കളുടെ വിഷയത്തിൽ ആരോ ലക്ഷങ്ങൾ അടിച്ചു മാറ്റിയിട്ടുണ്ട്…മനുഷ്യനെക്കാൾ വലുതല്ല പേപിടിച്ച നായ്ക്കൾ… സന്തോഷ് പണ്ഡിറ്റ്


 കേരളത്തിൽ തെളിവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. 

ഓരോ ദിവസവും നിരവധി പേർക്കാണ് തെരുവ് പട്ടികളുടെ കടി ഏൽക്കുന്നത്, വാക്സിന്‍ കുത്തി വച്ചിട്ടു പോലും പല മരണങ്ങളും റിപ്പോര്ട്ട് ചെയ്യുകയും ചെയ്തു. നിരവധി പേരാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സന്തോഷ് പണ്ഡിറ്റ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു.



 തെരുവ് പട്ടികളുടെ കടിയേറ്റു കേരളത്തിൽ നിരവധി പേർ മരിക്കുകയും ആക്രമണത്തിനിരയായി പലരും ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും ചെയ്യുന്നത് ഒരു സ്ഥിരം വാർത്തയാണ്. ഇതിനിടയിലാണ് കോട്ടയത്ത് 12 തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയെന്ന് വാർത്ത പുറത്തു വരുന്നത്. ആരോ വിഷം കൊടുത്തു കൊല്ലുന്നു എന്നും കരുതപ്പെടുന്നു. തെരുവ് പട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ അടിയന്തരമായി സർക്കാർ നടപടികൾ ചെയ്യണമെന്ന് സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെട്ടു. മുൻപ് തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനു വേണ്ടി പണം മുടക്കി വന്ധ്യം കരിച്ചു.

അങ്ങനെ ചെയ്ത നായ്ക്കൾക്ക് ശരീരത്തിൽ ഒരു അടയാളവും ഇട്ടു. പക്ഷേ ഇപ്പോൾ നോക്കുമ്പോൾ വന്ധ്യം കരിച്ച നായ പ്രസവിച്ച വാർത്ത കൂടി നമ്മൾ കാണുന്നു. എത്രയോ ലക്ഷങ്ങൾ നായ പ്രശ്നത്തിൽ പലരും അടിച്ചു മാറ്റി എന്നാണ് തനിക്ക് തോന്നുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് ആരോപിക്കുന്നു. ഇതിനു പിന്നിലെ സത്യാവസ്ഥ അധികൃതർ അത്യാവശ്യമായും ജനങ്ങളെ അറിയിക്കുക. മനുഷ്യനെക്കാൾ വലുതല്ല പേ പിടിച്ച നായ്ക്കൾ. സന്തോഷ് പണ്ഡിറ്റ് സമൂഹ മാധ്യമത്തിൽ കുറിച്ചു.

Post a Comment

0 Comments