മലയാള സിനിമയുടെ യശസ് ഉയർത്തികാണിച്ച മഹാ നടനാണ് ശ്രീനിവാസൻ. ശ്രീനിവാസന്റെ സിനിമകൾ കണ്ടു ചിരിക്കാൻ ആരാധകർ ഇപ്പോഴും ഇഷ്ടപ്പെടുന്നു.
ഇന്നത്തെ സിനിമകളിൽ ശ്രീനിവാസന്റെ വിടവ് ഉണ്ടെങ്കിലും പഴയ സിനിമകളിലൂടെയാണ് താരം ഇന്നും മലയാള സിനിമയിലെ സാന്നിധ്യം അറിയിക്കുന്നത്. മലയാള സിനിമയിൽ നായകനായും കൊമേഡിയനായും എല്ലാം താരം എത്തി. ശ്രീനിവാസന്റെ സിനിമകളെ കുറിച്ച് ചോദിക്കുമ്പോൾ എണ്ണിയാൽ തീരാത്ത അത്രക്കും സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ.കഴിഞ്ഞ കുറച്ചു കാലമായി ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ ആരാധകർക്ക് ആശങ്കയായിരുന്നു.
ശ്രീനിവാസന്റെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പറയുകയുണ്ടായി. അപ്പോളോ അഡ്ലക്സ് ആശുപത്രിയിലായിരുന്നു ശ്രീനിവാസന് ബൈപാസ് സര്‍ജറി നടത്തിയിരുന്നത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ധമനികളിലെ രക്തമൊഴുക്കിന് തടസം കണ്ടെത്തിയതോടെ ബൈപാസ് സര്‍ജറി ചെയ്യുകയായിരുന്നു. ഇരുപതു ദിവസത്തോളം ശ്രീനിവാസന് ആശുപത്രിയിൽ കഴിയേണ്ടി വന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനു ശേഷം ഭാര്യ വിമലയോടൊപ്പമുള്ള അദ്ദേഹത്തിന്റെ ഒരു ചിത്രം വൈറൽ ആയിരുന്നു.എന്നാൽ തന്റെ മോശമായ ആരോഗ്യാവസ്ഥ തരണം ചെയ്തു കൊണ്ട് നീണ്ട ഇടവേളക്ക് ശേഷം ശ്രീനിവാസൻ ആരാധകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിൽ ശ്രീനിവാസനെ ക്ഷണിച്ചിരുന്നു. നടൻ മണിയൻ പിള്ള രാജുവാണ് ശ്രീനിവാസനെ വേദിയിലേക്ക് കൊണ്ടുവന്നത്. മോഹൻലാൽ തന്റെ സുഹൃത്തായ താരത്തിനു ഉമ്മയും നൽകി. ഈ പരിപാടിയുടെ വീഡിയോ വൈറൽ ആയിരുന്നു.ഇപ്പോഴിതാ ശ്രീനിവാസനെ കണ്ട സന്തോഷത്തിലാണ് മലയാള സിനിമയിലെ ഒരു നടി. ശ്രീനിവാസന്റെ കണ്ട സന്തോഷം തന്റെ ഫേസ്ബുക്ക് കുറിപ്പായി താരം പങ്കുവെച്ചിരിക്കുകയാണ്. നടി സ്മിനു സുജിനാണ് ശ്രീനിവാസനെ വീട്ടിലെത്തി സന്ദർശനം നടത്തിയത്. കുറിപ്പ് ഇങ്ങനെ…ഈ സന്തോഷം ഒരിക്കലും മായാതിരിക്കട്ടെ. ശ്രീനിയേട്ടനെ വീട്ടിൽ പോയി കണ്ട സന്തോഷത്തിലാണ് ഞാൻ. ശ്രീനിയേട്ടനെ കാണാൻ ആഗ്രഹിച്ച എല്ലാർക്കും വേണ്ടിയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. ഇന്ന് ഞാൻ ശ്രീനിയേട്ടന്റെ വീട്ടിൽ പോയി.
സന്തോഷത്തോടെ എന്നെ അദ്ദേഹത്തിന്റെ ഭാര്യ വിമലേന്റി കെട്ടിപിടിച്ചു. എന്നെ കണ്ടതും ശ്രീനിയേട്ടൻ വിശേഷങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു. ധ്യാനിന്റെ പഴയകാല ഇന്റർവ്യൂ തമാശകൾ അവർ ഇപ്പോഴും പറഞ്ഞു ചിരിക്കാറുണ്ട്. അവന്റെ ചെറുപ്പക്കാലത്തെ കുസൃതികളും ഇടക്ക് കാണിക്കുന്ന പക്വതകളും എല്ലാം അഭിമാനത്തോടെ പറഞ്ഞു ചിരിക്കുകയാണ് ആ മാതാപിതാക്കൾ. ഈ സ്നേഹ നിധികളായ മാതാപിതാക്കളുടെ കൂടെ സമയം ചിലവഴിക്കാൻ പറ്റിയതിൽ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. ശ്രീനിയേട്ടന് ചെറിയ ആരോഗ്യ പ്രശ്നങ്ങളെ ഉള്ളൂ. അദ്ദേഹം പൂർണ ആരോഗ്യവാനുമാണ്. പൂർണ ആരോഗ്യവനായി അദ്ദേഹം എഴുതാൻ പോകുന്ന തിരക്കഥയെ കുറിച്ച് എന്നോട് സംസാരിച്ചു. അപ്പോഴുണ്ടായ അദ്ദേഹത്തിന്റെ കണ്ണുകളിലെ തിളക്കവും ആത്മവിശ്വാസവും മതി അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവിന്.- താരം കുറിച്ചു.
0 Comments