ഒടുവിൽ ആ മുഖം പുഞ്ചിരിച്ചു കണ്ടു, ഇനി സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും നാളുകൾ ; പുതിയ വിശേഷം പങ്കുവെച്ചു കലാ മാസ്റ്റർ


 വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് കടന്നുവന്ന സിനിമാലോകത്തെ മികവുറ്റ നായികമാരിൽ ഒരാളായി മാറിയ താരമാണ് മീന. മലയാളത്തിലും തമിഴിലും ഒക്കെയായി നിരവധി ആരാധകരെയാണ് മീന സ്വന്തമാക്കിയത്. 

മീനയുടെ ജീവിതത്തിൽ ഏറ്റവും വലിയ ദുരന്തം അടുത്ത സമയത്തായിരുന്നു സംഭവിച്ചത്. അകാലത്തിൽ ഉള്ള ഭർത്താവിന്റെ വിയോഗമായിരുന്നു അത്. വിവാഹവാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മീനയെയും മകളെയും ഒറ്റയ്ക്കാക്കി ഭർത്താവ് ഈ ലോകത്തിൽ നിന്നും വിട പറയുന്നത്. തകർന്നു പോയ മീനയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും ഏറ്റവും കൂടുതൽ പിന്തുണച്ചതും ഒക്കെ മീനയുടെ സുഹൃത്തുക്കൾ തന്നെയായിരുന്നു.



മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണം അറിഞ്ഞ നിമിഷം മുതൽ തന്നെ മീനയ്ക്കൊപ്പം കേൾക്കുന്ന മറ്റൊരു പേരാണ് കലാ മാസ്റ്ററുടെ. സിനിമാ ചരിത്രത്തിലെ തന്നെ വളരെ മികച്ച ഒരു കൊറിയോഗ്രാഫർ ആണ് കലാ മാസ്റ്റർ. ബെസ്റ്റ് കൊറിയോഗ്രാഫർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. നാഷണൽ ഫിലിം അവാർഡ് വരെ സ്വന്തമാക്കിയിട്ടുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ജയറാം ചിത്രത്തിലെ ഡാൻസ് കൊറിയോഗ്രാഫിക്കായിരുന്നു കലാ മാസ്റ്ററെ തേടി അംഗീകാരം ലഭിച്ചിരുന്നത്. റിയാലിറ്റി ഷോകളിലും ജഡ്ജ് ആയി കലാ മാസ്റ്റർ എത്തിയിട്ടുണ്ട്.



മഹേഷാണ് കലാ മാസ്റ്ററുടെ ഭർത്താവ്. 2004 ലായിരുന്നു കലാം മാസ്റ്റർ മഹേഷിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഒരു നൃത്ത കുടുംബത്തിൽ തന്നെ ആയിരുന്നു കല ജനിച്ചതും വളർന്നതുമൊക്കെ. മീനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ തന്നെയാണ് കലാ മാസ്റ്റർ. വിദ്യാസാഗറിന്റെ മൃ ത ദേഹം വീട്ടിൽ കൊണ്ടു വരുന്നതിനു മുൻപ് മുതൽ തന്നെ മീനയ്ക്ക് ആശ്വാസം പകർന്ന് ഒപ്പം നിന്നത് കലാ മാസ്റ്ററായിരുന്നു. ഒരു സഹോദരിയെ പോലെ മീനയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു കലാ മാസ്റ്റർ.



ഇപ്പോൾ കലാ മാസ്റ്ററിന്റെ ജീവിതത്തിലെ ഒരു വലിയ വിശേഷത്തിന് ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകിയ മീനയെയാണ് കാണാൻ സാധിച്ചിരിക്കുന്നത്. കല മാസ്റ്ററുടെയും മഹേഷിന്റെയും വിവാഹ വാർഷിക ദിനത്തിൽ ആയിരുന്നു ഒരു സർപ്രൈസ് ഗിഫ്റ്റ് മീനയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്. ഇവരുടെ പതിനെട്ടാമത്തെ വിവാഹ വാർഷികം ആയിരുന്നു ഇത്. അധികം ആഡംബരങ്ങൾ ഒന്നും ഇല്ലാതെ വളരെ ലളിതമായൊരു സെലിബ്രേഷൻ ആയിരുന്നു നടന്നത്.



എന്നാൽ ഈ ചടങ്ങിലേക്ക് ആണ് കലാ മാസ്റ്റർ ഒരു സർപ്രൈസ് നൽകിക്കൊണ്ട് മീന എത്തുന്നത്. മീന ചടങ്ങിനെത്തില്ല എന്നാണ് കലാ മാസ്റ്റർ വിചാരിച്ചിരുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. അതുകൊണ്ട് പെട്ടെന്ന് മീനയെ കണ്ടതിന്റെ സന്തോഷം കലാ മാസ്റ്ററുടെ മുഖത്തുണ്ട്. പെട്ടെന്ന് മാസ്റ്റർ പൊട്ടിക്കരയുകയും മീനയെ കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്യുന്നത് കാണാൻ സാധിക്കുന്നുണ്ട്. മീനയും കലാ മാസ്റ്ററും ഒരുമിച്ചുള്ള ചിത്രങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ കലാം മാസ്റ്റർ പങ്കുവയ്ക്കുകയും ചെയ്തു. എന്നോട് കള്ളം പറഞ്ഞു എന്റെ ജീവിതത്തിലെ വളരെ മനോഹരമായി നിമിഷത്തിൽ അവൾ എന്നോടൊപ്പമില്ല എന്ന് കേട്ടപ്പോൾ ഞാൻ വളരെയധികം തളർന്നു പോയിരുന്നു. എന്നാൽ എനിക്കൊരു സർപ്രൈസ് നൽകാൻ വേണ്ടിയായിരുന്നു അവൾ അങ്ങനെ ഒരു കള്ളം പറഞ്ഞത് ലവ് യു മീന എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രം കലാം മാസ്റ്റർ പങ്കുവെച്ചത്.

Post a Comment

0 Comments