മഴകെടുതി കാരണം എങ്ങും വെള്ളപൊക്കവും മറ്റ് നഷ്ടങ്ങളും ഏറെയാണ്.നിലക്കാതെയുള്ള മഴ കാരണം രണ്ട് ദിവസം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് 4 ജില്ലകളിലെ സ്കൂളുകൾക്ക് മാത്രമേ അവധി ഉള്ളൂ. അക്കൂട്ടത്തിൽ പെട്ടതാണ് ആലപ്പുഴ ജില്ല. ജില്ലയിലെ കളക്ടർ ആയി നിയമനത്തിൽ വി ആർ കൃഷ്ണ തേജ സ്ഥാനം ഏറ്റതിന് ശേഷമുള്ള ആദ്യ ഉത്തരവ് ആയിരുന്നു ഇത്.
അതിൽ ശ്രദ്ധേയമായത് ഇതേ പറ്റി ഇദ്ദേഹം ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് ആയിരുന്നു.ആദ്യ ഉത്തരവ് നിങ്ങൾക്ക് വേണ്ടി.സ്കൂളിൽ അവധി തന്നെന്ന് പറഞ്ഞ് വെള്ളത്തിൽ കളിക്കാനോ ചൂണ്ട ഇടാനോ പോകരുത് എന്നും ഇദ്ദേഹം പറഞ്ഞു. അതോടെ ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും എല്ലാവരുടെയും മനസിൽ ഇടംപിടിക്കുകയും ചെയ്തു. എന്നാൽ കുറച്ചു സമയങ്ങൾക്ക് മുൻപ് ഇട്ട പോസ്റ്റും വൈറൽ ആകുകയാണ്. പോസ്റ്റിൽ നാളെ അവധി പ്രഖ്യാപിച്ച് കൊണ്ടാണ് കുറിപ്പ് ഇട്ടത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,പ്രിയപ്പെട്ട കുട്ടികളെ,
നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ… മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം. ഒരുപാട് സ്‌നേഹത്തോടെ നിങ്ങളുടെ പ്രിയപ്പെട്ട കളക്ടര്‍ മാമന്‍
0 Comments