റെഡും ഓറഞ്ചും അലർട്ടില്ലാത്ത ഒരൊറ്റ ജില്ല മാത്രം; പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു, കേരളത്തിൽ മഴ കനക്കും


 തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴ തുടരുകയാണ്. ഒരു ജില്ലയിൽ മാത്രമാണ് നേരിയ ആശ്വാസമുള്ളത്. അതിതീവ്ര മഴ മുന്നറിയിപ്പോ ( റെഡ് അലർട്ട് ) തീവ്രമഴ മുന്നറിയിപ്പോ ( ഓറഞ്ച് അലർട്ട് ) നിലവിൽ ഇല്ലാത്ത ഒരൊറ്റ ജില്ല മാത്രമാണുള്ളത്.

 തലസ്ഥാന ജില്ലയിൽ മാത്രമാണ് റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ ഇല്ലാത്തത്. കേരളത്തിൽ എട്ട് ജില്ലകളിലാണ് റെഡ് അലർട്ട് തുടരുന്നത്. ഓറഞ്ച് അലർട്ടാകട്ടെ 5 ജില്ലകളിലും. തെക്കൻ ആന്ധ്രാ പ്രദേശിനും വടക്കൻ തമിഴ് നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്‍റെയും ഫലമാണ് കേരളത്തിൽ മഴ ശക്തമാകുന്നതിന്‍റെ കാരണം. ഇത് പ്രകാരം ഓഗസ്റ്റ് 4 മുതൽ 8 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത. ഓഗസ്റ്റ് 4മുതൽ 5 വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കണ്ണൂരും എറണാകുളത്തും കൂടി അവധി പ്രഖ്യാപിച്ചു; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വിവിധ  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ ഇപ്രകാരം


റെഡ് അലർട്ട്

04/08/2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.5 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.


ഓറഞ്ച് അലർട്ട് 

04/08/2022: കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്

05/08/2022: ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.


യെല്ലോ അലർട്ട്

04/08/2022: തിരുവനന്തപുരം

05/08/2022:പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം 

06/08/2022: ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

07/08/2022: ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

08/08/2022: കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

Post a Comment

0 Comments