“പറമ്പിൽ പണിയെടുക്കുബോൾ പുറംവേദന , അറ്റാക്ക് ആണെന്ന് തിരിച്ചറിഞ്ഞില്ല” , 52 ആം വയസിൽ വിടപറഞ്ഞ പ്രേഷകരുടെ പ്രിയ നടൻ NF വർഗീസിന്റെ ജീവിതത്തിൽ സംഭവിച്ചത്


 മലയാള സിനിമയിൽ പഴയകാല നടന്മാരുടെ ഓർമകൾ ഒരിക്കലും മരിക്കുന്നില്ല. ഒരു കാലത്ത് സിനിമയിൽ മികച്ച അഭിനയ പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കവർന്നെടുത്ത ചില മഹാ പ്രതിഭകളുണ്ട്.

 എൻ എഫ് വർഗീസ്- വില്ലൻ വേഷങ്ങളിൽ സിനിമയിലെത്തി പ്രേക്ഷക മനസ്സിൽ കുടിയേറിയ മഹാ നടൻ. മിമിക്രിയിലൂടെ മലയാള സിനിമയിലെത്തി. ഈറൻ സന്ധ്യ, പപ്പൻ പ്രിയപ്പെട്ട പപ്പൻ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ എത്തിയ താരം ആകാശ ദൂത് എന്ന സിനിമയിലൂടെ വില്ലനായി മലയാള സിനിമയിൽ ചുവടുറപ്പിച്ചു. നൂറിലധികം സിനിമകളിൽ താരം അഭിനയിച്ചു. 2003 ല്‍ പുറത്തിറങ്ങിയ ‘സഹോദരന്‍ സഹദേവന്‍’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ഈ മഹാനടൻ വിട വാങ്ങിയിട്ട് ഇപ്പോൾ ഇരുപത് വർഷമായി. 2002 ജൂൺ 19 ൽ അമ്പത്തിമൂന്നാം വയസിൽ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം അന്തരിച്ചത്.




ഇരുപത് വർഷത്തിന് മുന്നിലുള്ള വർഗീസിന്റെ ഓർമ്മകൾ അദ്ദേഹത്തിന്റെ മകൾ സോഫിയ വര്‍ഗീസ് ഓർമിച്ചെടുക്കുകയാണ്. സ്വന്തം അപ്പച്ചിയുടെ പേര് മലയാള സിനിമയിൽ വർഷങ്ങൾക്ക് ശേഷം പ്യാലി എന്ന ചിത്രത്തിലൂടെ ഉയർത്തി കാണിച്ചിരിക്കുകയാണ് സോഫിയ. എന്‍.എഫ് വര്‍ഗീസ് പിക്‌ചേഴ്‌സ് എന്ന പേരിൽ സോഫിയ നിർമിച്ച സിനിമയാണ് പ്യാലി. അപ്പച്ചിയുടെ പേരിൽ അഭിമാനത്തോടെ എടുത്ത സിനിമയാണ് പ്യാലി. അപ്പച്ചിയുടെ പേരിൽ ആയത് കൊണ്ട് ആ സിനിമ മികച്ച സിനിമ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്. ആഗ്രഹം പോലെ തന്നെ അത് വിജയിച്ചു- സോഫിയ പറയുന്നു. അമേരിക്കയിൽ ഐ.ടി മേഖലയിൽ പ്രൊജക്ട് മാനേജരായി ജോലി ചെയ്യുന്ന സോഫിയ ഭർത്താവിന്റെ പിന്തുണയോടെ പെട്ടെന്നായിരുന്നു നിർമാണ രംഗത്തെത്തിയത്. ബബിതയും റിന്നും സംവിധായകന്മാരായ പ്യാലി തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് സിനിമക്ക് ലഭിച്ചത്. ഒരു സിനിമ നിർമ്മിക്കണമെന്ന് ഒരിക്കലും വിചാരിച്ചില്ല.




അപ്പച്ചിയുടെ പേരിൽ ആയത് കൊണ്ട് സിനിമ വിജയിക്കണമെന്ന വാശി ഉണ്ടായിരുന്നു. പ്യാലി സിനിമയിലെ സംവിധായകന്മാരെ കണ്ടുമുട്ടി. അവർ നിർമ്മാതാക്കളെ തേടുകയായിരുന്നു. സിനിമയുടെ കഥ വളരെയേറെ ഇഷ്ടപ്പെട്ടു. നാട്ടിലെത്തി സിനിമയുടെ നിർമാണ പ്രവർത്തനങ്ങളിൽ സജീവമായി തന്നെ പങ്കെടുത്തു. ഈ സിനിമ തിയേറ്ററിലെത്തിക്കാൻ സഹായിച്ചത് വലിയ നിർമാണ കമ്പനിയായ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്- സോഫിയ പറഞ്ഞു. അപ്പച്ചി നല്ല കർക്കശ സ്വഭാവകാരനായിരുന്നു. ദീർഘ വീക്ഷണമുള്ള വ്യക്തിയും കൂടിയാണ്. ചിട്ടയുള്ള ജീവിതമായിരുന്നു അപ്പച്ചിയുടേത്. നന്നായി പഠിക്കണം, പ്രാർഥിക്കണം, പത്ത് മണികഴിഞ്ഞാൽ ടിവി വയ്ക്കരുത്, രാത്രി നേരത്തേ ഉറങ്ങണം തുടങ്ങിയ നിബന്ധനകൾ ഉണ്ടായിരുന്നു. ആഡംബരജീവിതം ഇഷ്ടമല്ലായിരുന്നു. ഉറച്ച സ്വഭാവമുള്ള ആളായത് കൊണ്ട് ആദ്യം പറഞ്ഞ കാര്യം പിന്നീട് മാറ്റിപറയില്ല. നോ എന്ന് പറഞ്ഞാൽ പിന്നീട് യെസ് എന്ന് പറയുന്ന സ്വഭാവം അപ്പച്ചനില്ല. മമ്മിയാണ് ഞങ്ങളെ നോക്കി വളർത്തിയത്. അപ്പച്ചന് നല്ല തിരക്കായിരുന്നു. എങ്കിലും ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു.




എന്റെ വിവാഹ ത്തിനു ശേഷം ആറ് മാസം കഴിഞ്ഞാണ് അപ്പച്ചി മരിക്കുന്നത്. ഇത് ഞങ്ങളെ മാനസികമായി തളർത്തി. ഞങ്ങൾക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തിട്ടാണ് അപ്പച്ചി യാത്രയായത്. സാമ്പത്തികമായി ഞങ്ങളെ ഭദ്രമാക്കി. അതുകൊണ്ട് തന്നെ ആരുടെയും മുന്നിൽ തല കുനിക്കേണ്ടി വന്നില്ല. അപ്പച്ചിയുടേത് അപ്രതീക്ഷിതമായ മരണമായിരുന്നു. ഒരു ദിവസം പുറം വേദന വന്നു. പിന്നെ നെഞ്ചുവേദനയായി. അറ്റാക്ക് ആണെന്ന് തിരിച്ചറിഞ്ഞില്ല ഒറ്റയ്ക്ക് കാറോടിച്ച് ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മരിച്ചത്. ദീർഘവീക്ഷണം ഉള്ള ആളായത് കൊണ്ട് തന്നെ എല്ലാം മുൻകൂട്ടി കണ്ടിട്ടുണ്ടാവണം. അതുകൊണ്ട് തന്നെയാണ് ഞങ്ങളെയെല്ലാം സുരക്ഷിതരാക്കിയതിന് ശേഷം അപ്പച്ചി യാത്രയായത്- സോഫിയ പറഞ്ഞു.

Post a Comment

0 Comments