രക്ഷിക്കാൻ എന്ന വ്യാജേന അവർ എന്നെയും അമ്മയെയും മോശമായി സ്പർശിച്ചു , പെൺകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു


 കഴിഞ്ഞ മാതൃദിനത്തിൽ അമ്മയെക്കുറിച്ചും അമ്മയെന്ന സ്നേഹത്തെ കുറിച്ചും ഒക്കെ പലരും ഓർമ്മിക്കുകയും പലതരത്തിലുള്ള കുറിപ്പുകളും ആയി എത്തുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ അമ്മയെ കുറിച്ചുള്ള മറ്റൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അമ്മയെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഒരു കണ്ണീരോടെ മാത്രമേ ദേവാംശി എന്ന പെൺകുട്ടി എഴുതിയ കുറിപ്പ് വായിക്കാൻ സാധിക്കൂ. വളരെ വേദന നിറഞ്ഞ ഒരു ദിവസത്തെക്കുറിച്ച് ആയിരുന്നു ദേവാൻഷി എഴുതിയത്. ദീപാവലിക്ക് അവധിക്കു വരുമ്പോൾ അപ്രതീക്ഷിതമായി തന്റെ ജീവിതത്തിൽ സംഭവിച്ച ചില ദുരന്തങ്ങളെക്കുറിച്ച് ആയിരുന്നു ദേവാംഷി ഈ കുറിപ്പിലൂടെ പുറം ലോകത്തിന് മുൻപിലേക്ക് പറഞ്ഞു തന്നത്. ചെറിയ അവധി ഉണ്ടെങ്കിൽ പോലും വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പം ആഘോഷിക്കുവാൻ വേണ്ടി എത്താറുണ്ട്. അന്ന് അമ്മയെ കണ്ടപ്പോൾ വളരെയധികം സന്തോഷമാണ് തോന്നിയത്. അമ്മയായിരുന്നു അന്ന് കൂട്ടാൻ വേണ്ടി എത്തിയത്.




പോകുന്ന വഴിയിലെല്ലാം ആ സന്തോഷം ഉണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും കടയിലേയ്ക്ക് കയറുകയും ചെയ്തു. ഓരോ പടികളും പതുക്കെ പതുക്കെ കയറിയ അമ്മയെ കണ്ടു ഞാൻ അമ്മയെ പിന്നിലാക്കി പടികൾ മുഴുവൻ ഓടിക്കയറുകയായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. നോക്കിയപ്പോൾ ആ കാഴ്ച കണ്ട് എന്റെ ശരീരം മരവിച്ചു പോകുന്നത് പോലെ തോന്നി. അമ്മ പടിയിൽ നിന്നും വഴുതിവീണ ചോരയൊലിക്കുകയാണ്. ചെവിയിലൂടെയും മൂക്കിലൂടെയും ഒക്കെ ചോര ഒഴുകി ഇറങ്ങുന്നുണ്ട്. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിന്നു പോയി. അമ്മയുടെ അരികിലേക്ക് ചെന്നു അമ്മയെ വാരിപ്പുണർന്നു. അമ്മയുടെ ബോധം അപ്പോഴേക്കും നഷ്ടമായിരുന്നു. ആരും സഹായിക്കുവാനും എത്തിയില്ല. വെറും 13 വയസ്സ് മാത്രം പ്രായമുള്ള എനിക്ക് എന്ത് ചെയ്യാൻ സാധിക്കും.




ഇതിനിടയിൽ കുറച്ചുപേർ സഹായിക്കാനെന്ന വ്യാജേന എത്തുകയും അമ്മയെയും എന്നെയും മോശമായി സ്പർശിക്കുകയും ഒക്കെ ചെയ്തു. എന്തുചെയ്യണമെന്നറിയാതെ പതറിപ്പോയ നിമിഷമായിരുന്നു എനിക്ക്. പെട്ടെന്ന് എങ്ങനെയൊക്കെയോ അച്ഛനെ വിളിച്ചു ഞാൻ കാര്യം പറഞ്ഞു. ഇതിനിടയിൽ ദൈവദൂതനെ പോലെ ഒരാൾ പാഞ്ഞെത്തി അമ്മയുടെ മുറിവുകൾ കെട്ടി ഞങ്ങളെ അയാൾ ആശുപത്രിയിലെത്തിച്ചു. അമ്മയുടെ നില ഗുരുതരമാണെന്ന് അറിഞ്ഞതും ചങ്ക് പൊട്ടി പോകുന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ. ഡോക്ടർമാർ ചെയ്യാവുന്ന പരമാവധി ഒക്കെ ചെയ്തു. അമ്മ കോമ സ്റ്റേജിലേക്ക് പോയി എന്ന് പറഞ്ഞു. ആ നിമിഷം എനിക്ക് സ്വയം കുറ്റബോധം തോന്നി പോയിരുന്നു. അമ്മയുടെ കൈകളിൽ പിടിച്ചു നടന്നിരുന്നുവെങ്കിൽ അമ്മയ്ക്ക് ഈ ഒരു അപകടം സംഭവിക്കില്ല എന്ന് പറഞ്ഞു ഞാൻ സ്വയം ശപിച്ചു. അമ്മയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ ഞാൻ പരമാവധി ശ്രമിച്ചു.പലതും ചെയ്തു നോക്കി. തിരിച്ചു വരാനുള്ള സാധ്യതയില്ല എന്ന് 99% ഡോക്ടർമാരും പറഞ്ഞു.




അമ്മയെ ജീവനോടെ ഇങ്ങനെ കിടത്തിയിട്ട് കാര്യമില്ലെന്നും മരണത്തിലേക്ക് യാത്രയാക്കാൻ അനുവദിക്കുന്നുണ്ടോ എന്ന് ചോദിച്ചു. അച്ഛൻ എന്നെ മാറ്റി നിർത്തി ചോദിച്ചു അമ്മയെ മരണത്തിന് വിട്ടുകൊടുക്കണോ എന്ന് , ഒന്നും മിണ്ടാതെ നിന്ന എന്നോട് അച്ഛൻ പറഞ്ഞു അമ്മയുടെ സ്ഥാനത്ത് നമ്മൾ ആരെങ്കിലും ആയിരുന്നേൽ അവൾ ഒരിക്കലും നമ്മളെ മരണത്തിലേക്ക് തള്ളി വിടില്ലായിരുന്നു അതിനാൽ തന്നെ എത്ര നാൾ കാത്തിരിക്കേണ്ടി വന്നാലും അവളെ മരണത്തിനു വിട്ടു കൊടുക്കില്ല എന്നായിരുന്നു ഞങ്ങളുടെ തീരുമാനം ..അമ്മയെ ഞങ്ങൾ സമ്മതിച്ചില്ല വീട്ടിലേക്ക് തന്നെ കൊണ്ടുവന്നു. അമ്മയ്ക്ക് ഇപ്പോൾ നല്ല മാറ്റങ്ങൾ ഒക്കെ ഉണ്ട് , അമ്മയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും എന്നാണ് ഞങ്ങളുടെ വിശ്വാസം.

Post a Comment

0 Comments