സാന്ത്വനത്തിലെ അഞ്ജലിക്കുട്ടിയുടെ പുതിയ വിശേഷം അറിഞ്ഞോ ? സാരിയിൽ സുന്ദരിയായി എത്തി വീഡിയോ പങ്കുവെച്ച് താരം , വീഡിയോ കാണാം


 സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താര സുന്ദരിയാണ് ഗോപിക. സാന്ത്വനത്തിലെ ശിവാജ്ഞലി ജോഡിയെ പ്രേക്ഷകർ വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഇരു കയ്യും നീട്ടി സ്വീകരിച്ചത്. 

കൂട്ടുകുടുംബ പരമ്പരയായ സാന്ത്വനത്തിൽ ശിവന്റെയും അഞ്ജലിയുടെയും പ്രണയമാണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്. ശിവനായി സജിനും അഞ്ജലിയായി ഗോപികയുമാണ് സീരിയലിയിൽ എത്തിയത്. സീരിയലിനുള്ളിലും പുറത്തും ഇവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് കൗതുകമുണ്ട്. പരമ്പര ആരംഭിച്ചത് മുതൽ ഈ ഇഷ്ടതാരങ്ങൾ വാർത്തകളിൽ ഇടം നേടി. സീരിയലിലെ വിശേഷങ്ങളും താരങ്ങളുടെ വിശേഷങ്ങളും ഒരേ പോലെ ആരാധകർ ഏറ്റെടുത്തു. ഈ ശിവാഞ്ജലി പ്രണയ ജോടികൾ അഭിനയത്തിൽ പോലെ തന്നെ സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഇരുവരുടെയും സ്വകാര്യ ജീവിതത്തിലെ പുത്തൻ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഈ താര ജോഡികളുടെ പുത്തൻ ചിത്രങ്ങൾ നിമിഷ നേരത്തിനുള്ളിലാണ് വൈറൽ ആകുന്നത്.


 




ഏറെ കൗതുകത്തോടെയാണ് താരങ്ങളുടെ പുതിയ ചിത്രങ്ങളെ ആരാധകർ നോക്കുന്നത്. ശിവം, ബാലേട്ടൻ, മയിലാട്ടം തുടങ്ങിയ സിനിമകളിലൂടെ ബാല താരമായി അഭിനയിച്ചതാണ് ഗോപിക. ബാല താരത്തിൽ നിന്നും നായികയായി മിനിസ്‌ക്രീനിലേക്കുള്ള താരത്തിന്റെ കടന്നു വരവ് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. ഒരു ആയുര്‍വേദ ഡോക്ടറാണ് ഗോപിക. സീ കേരളത്തിലെ കബനി എന്ന സീരിയലിൽ തന്റെ സ്വന്തം അനുജത്തി കീർത്തനയുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്. മ്യൂസിക് ആൽബങ്ങളിലും ഗോപിക അഭിനയിച്ചു. ഇപ്പോൾ നല്ല സിനിമകളിൽ അവസരത്തിനു വേണ്ടി താരം കാത്തിരിക്കുകയാണ്.




കഴിഞ്ഞ ദിവസം പങ്കുവെച്ച ഗോപികയുടെ പുത്തൻ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്. തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഗോപിക തന്റെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തത്. ചിത്രങ്ങളുടെ കൂടെ ഫോട്ടോഷൂട്ട്‌ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ഓണം വരുന്നതിനെ മുമ്പേ ഗോപിക കേരളീയ തനിമയിൽ എത്തിയിരിക്കുകയാണ്. സെറ്റ് സാരിയോടൊപ്പം പിങ്ക് ബ്ലൗസണിഞ്ഞ് മുടി കെട്ടി മുല്ലപ്പൂ ചൂടി നെറ്റിയിൽ ഒരു പൊട്ടും തൊട്ട് നിറ പുഞ്ചിരിയോടെ ട്രെഡീഷണൽ ലുക്കിലാണ് ഗോപികയുള്ളത്.അതേ ലുക്കിൽ മറ്റൊരു വേഷത്തിലും താരത്തെ കാണാം. ഈ ചിത്രങ്ങളോടൊപ്പം മറ്റൊരു വേഷത്തിലുള്ള ചിത്രവും ശ്രദ്ധിക്കപ്പെട്ടു. കറുപ്പിൽ അതീവ സുന്ദരിയായിരിക്കുകയാണ് താരം. സെറ്റ് സാരിയോടൊപ്പം കറുപ്പ് നിറത്തിലുള്ള പഫ് ബ്ലൗസണിഞ്ഞ് നീളൻ കമ്മലിട്ട് കറുപ്പ് പൊട്ടും തൊട്ടാണ് താരം പ്രത്യക്ഷപ്പെട്ടത്.




കൈകളിൽ കറുപ്പ് കുപ്പിവളകളും അണിഞ്ഞ് ഒരു ക്ലാസിക്കൽ ലുക്കിലാണ് താരം. ഈ രണ്ട് വേഷങ്ങളിലുള്ള ചിത്രങ്ങളും വളരെ ശ്രദ്ധേയമായിട്ടുണ്ട്. ട്രെന്റുകൾ ഉള്ള ഈ ലോകത്ത് ഒരു ക്ലാസിക്ക് ആയി തുടരാൻ ഞാൻ ഇഷ്ടപ്പെടുന്നു എന്നാണ് ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ. സീരിയൽ നടി റെബേക്ക സന്തോഷാണ് ഗോപികയുടെ മേക്ക് ഓവറിനു പിന്നിൽ. റെബേക്കയുടെ ബൈബേക്ക എന്ന ബോട്ടിക്ക് ആണ് ഗോപികയുടെ വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. നിതിൻ സി നന്ദകുമാർ ചിത്രങ്ങൾ പകർത്തി.

Post a Comment

0 Comments