അമേരിക്കയിൽ 44 ഏക്കറിൽ നിറഞ്ഞു നിൽക്കുന്ന ബംഗ്ലാവ്, സ്വന്തമായി വിമാനം , കോടിശ്വരിയായി ആഡംബരജീവിതം , ആകാശദൂതിലൂടെ മലയാളികളെ കരയിച്ച പ്രിയ നടി മാധവിയുടെ യാതാർത്ഥ ജീവിതം ഞെട്ടിക്കും


 വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാർച്ചയെ ഓർമയില്ലേ? ഉണ്ണിയാർച്ചയുടെ മുഖം പ്രേക്ഷകർ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. 

മലയാളത്തിന്റെ ധീരയായ, സുന്ദരിയായ ഉണ്ണിയാർച്ച, ആകാശ ദൂതിലൂടെ പ്രേക്ഷകരെ കരയിപ്പിച്ച താരം. മാധവി മലയാള സിനിമയ്ക്ക് നൽകിയ അഭിനയ സമ്പത്ത് അത്രക്കും വലുതാണ്. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് മാധവി. വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാർച്ചയായി അഭിനയിച്ച താരത്തിന് പ്രേക്ഷകർ നൽകിയ സ്വീകാര്യത അത്രക്കും വലുതാണ്. ആകാശ ദൂത് ആയിരുന്നു തന്റെ അഭിനയ ജീവിതത്തെ മാറ്റിമറിച്ച മറ്റൊരു സിനിമ. ആകാശ ദൂതിലെ തന്റെ കഥാപാത്രം പ്രേക്ഷക ഹൃദയങ്ങളെ കണ്ണീരിലാഴ്ത്തിയതാണ്. ആരാധകരെ കരയിപ്പിച്ച മാധവിയുടെ സിനിമ ആകാശദൂത് അല്ലാതെ മലയാളത്തിൽ മറ്റൊന്നില്ല എന്ന് വേണം പറയാൻ. കാൻസർ ബാധിതയായ ഒരു അമ്മ തന്റെ സ്വന്തം മക്കളെ ദത്തെടുക്കാൻ കൊടുക്കുകയും മക്കൾ സുരക്ഷിതരാണ് എന്നറിഞ്ഞ ആശ്വാസത്തിൽ മരണത്തിനു കീഴടങ്ങുന്നു.




ഈ സിനിമയിലെ താരത്തിന്റെ അഭിനയ പ്രകടനം ആർക്കും കരയാതെ കാണാൻ കഴിയില്ല.മലയാളത്തിൽ മാധവി അഭിനയിച്ച ആദ്യ ചിത്രം ‘ലാവ’യാണ്. വിവിധ ഭക്ഷകളിൽ മൂന്നൂറോളം ചിത്രത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടിയുടെയും മുരളിയുടെയും കൂടെ അഭിനയിച്ചു തകർത്ത താരം പിന്നീട് തമിഴിൽ രജനികാന്തിന്റെ കൂടെ അഭിനയിച്ചു. ഒരു കാലത്ത് മലയാള സിനിമ ലോകത്തിൽ തിളങ്ങിയ നടി പെട്ടൊന്നൊരു നിമിഷം അപ്രത്യക്ഷമായി. നീണ്ട ഇടവേള കാലത്തിനു ശേഷം താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആകാംഷയുണ്ടാവും. ഈ താര സുന്ദരിയുടെ ജീവിതത്തെ കുറിച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും ചർച്ച ചെയ്യുന്നത്.

ഐശ്വര്യമായ മുഖം കൊണ്ട് മലയാള തനിമയിൽ നിറഞ്ഞു നിന്ന ഉണ്ണിയാർച്ചയുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്നറിഞ്ഞാൽ ആരാധകർ അത്ഭുതപ്പെട്ടുപോകും. താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. വിവാഹത്തിന് ശേഷം ആഡംബര ജീവിതവുമായി മുന്നോട്ടു പോകുന്ന മാധവിയെയാണ് പ്രേക്ഷകാർക്ക് അറിയാൻ കഴിയുന്നത്. ഭർത്താവിന്റെയും മക്കളുടെയും കൂടെ അമേരിക്കയിൽ അടിച്ചുപൊളിച്ചു കോടീശ്വരിയായി ജീവിക്കുകയാണ് താരം ഇപ്പോൾ. അമേരിക്കയിലെ ന്യൂജെഴ്സിയിലാണ് താരം താമസിക്കുന്നത്. ബിസിനസുകാരനായ റാൽഫ് ശർമയാണ് ഭർത്താവ്. മൂന്നു പെണ്മക്കളാണ് ഇവർക്കുള്ളത്.നാൽപ്പത്തിനാല് ഏക്കർ ഭൂമിയിൽ പ്രകൃയോട് ഇണങ്ങിയ ഒരു ബംഗ്ലാവിൽ മാനുകളെയും പക്ഷികളെയും നോക്കി വളർത്തിക്കൊണ്ട് സന്തോഷത്തോടെ ജീവിക്കുകയാണ് താരം.

Post a Comment

0 Comments