ഓമനത്തിങ്കൾ പക്ഷിയിലെ അന്ന മോൾ,മഞ്ഞുരുകും കാലത്തിലെ ജാനികുട്ടി നികിതയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ.
സൂപ്പർ സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറുന്ന ചില താരങ്ങളുണ്ട്. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് നിഖിത. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന സീരിയലിലെ ജാനി കുട്ടിയുടെ കൗമാരം അഭിനയിച്ച പെൺകുട്ടിയെ അത്ര പെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. എന്നാൽ അതിനും എത്രയോ മുൻപ് തന്നെ നിഖിത മലയാളി പ്രേക്ഷകർ പരിചിതം ആയിട്ടുണ്ട്. “നാഥാ നിന്നെ പുൽകാൻ ” എന്ന ആൽബം പാട്ട് 90 കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നവർക്ക് മറക്കാൻ സാധിക്കുന്ന ഒരു ഡിവോഷണൽ സോങ് അല്ല. ഈ പാട്ടിലെ സുന്ദരിയായ കൊച്ചു പെൺകുട്ടിയെ അത്രപെട്ടെന്നൊന്നും ആരും മറക്കില്ല. ആ കുട്ടിയായിരുന്നു നിഖില.
ഓമനത്തിങ്കൽ പക്ഷി എന്ന സീരിയലിൽ ബാലതാരമായ അന്നമോളുടെ വേഷത്തിൽ എത്തിയതും നിഖിത തന്നെയായിരുന്നു. അന്ന് നികിതയുടെ പ്രായം വെറും മൂന്നര വയസ്സ് ആയിരുന്നു. പിന്നീട് നിരവധി സീരിയലുകളിൽ നിഖിത തിളങ്ങി. രഹസ്യം, ദേവിമഹാത്മ്യം, ശ്രീ ഗുരുവായൂരപ്പൻ, സസ്നേഹം, ജൂനിയർ ചാണക്യൻ തുടങ്ങി നിരവധി സീരിയലുകളിൽ നികിതയുടെ സാന്നിധ്യം കാണാൻ സാധിച്ചിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് മഞ്ഞുരുകും കാലത്തിലേക്ക് വരുന്നത്. അതോടെ നിഖിതയെ വീണ്ടും പ്രേക്ഷകർ ഓർമിക്കാൻ തുടങ്ങി. കളർസ് സിനിമയിൽ റോമയുടെ ചെറുപ്പകാലം ചെയ്തത് നിഖിത തന്നെയായിരുന്നു. കളർസിന് പുറമേ ആകസ്മികം, കന്യാകുമാരി എക്സ്പ്രസ്, തുടങ്ങിയ സിനിമകളിലും നിഖിത അഭിനയിച്ചിരുന്നു. മഞ്ഞുരുകും കാലം എന്ന പരമ്പരയ്ക്ക് ശേഷം ഒരു സീരിയലുകളിലും താരത്തെ ആരും കണ്ടിരുന്നില്ല.
താരം എവിടെ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാൽ മുമ്പ് തന്നെ സിനിമയാണ് തന്റെ മോഹമെന്ന നിഖിത പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു പാവം റോളുകളിലാണ് സീരിയലുകളിൽ തിളങ്ങിയിട്ടുള്ളത് എങ്കിലും വില്ലത്തി റോളുകൾ ഒന്നും ചെയ്യാൻ തനിക്ക് മടി ഇല്ല എന്നായിരുന്നു പറഞ്ഞിരുന്നത്. പ്രമുഖ സീരിയൽ സംവിധായകനായ രാജേഷിന്റെയും ഫോറസ്റ്റ് ഉദ്യോഗസ്ഥയായ ചിത്രയുടെയും ഏകമകളാണ് നിഖിത. തിരുവനന്തപുരം സ്വദേശി കൂടിയാണ് നിഖിത. പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത് തിരുവനന്തപുരത്തെ വട്ടിയൂർക്കാവിലെ സരസ്വതി വിദ്യാലയം സ്കൂളിലായിരുന്നു. താരമിപ്പോൾ ഉപരിപഠനത്തിന്റെ തിരക്കിലാണ്. മഞ്ഞുരുകും കാലത്തിലെ ജാനി കുട്ടിയായി യഥാർത്ഥജീവിതത്തിൽ തനിക്ക് യാതൊരു സാമ്യവുമില്ല എന്നാണ് നിഖിത പറയുന്നത്.
കാര്യങ്ങൾ പറയാനും ബോൾഡായി പ്രതികരിക്കാനും സാധിക്കുന്ന ഒരു വ്യക്തി തന്നെയാണ് താൻ. ഒറ്റ മോൾ ആയതുകൊണ്ട് തന്നെ കൂടുതൽ കൊഞ്ചൽ ലഭിച്ചിട്ടുണ്ടെന്നും തെറ്റ് കണ്ടാൽ പ്രതികരിക്കാൻ തന്നെ മാതാപിതാക്കൾ പ്രാപ്ത ആക്കിയിട്ടുണ്ട് എന്നൊക്കെയാണ് നിഖിത പറയുന്നത്. മലയാളത്തിന് പുറമെ ഇപ്പോൾ തമിഴ് മേഖലയിലാണ് നിഖിത തിളങ്ങുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായി നിഖിത പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടത് തന്നെയാണ്. അരുന്ധതി എന്ന തമിഴ് പരമ്പരയിൽ മികച്ച ഒരു കഥാപാത്രത്തെയാണ് നികിത അഭിനയിച്ചു ഫലിപ്പിക്കുന്നത്. നിലവിൽ ചെന്നൈയിലാണ് താരം താമസമാക്കിയിരിക്കുന്നത്. 20 വയസ്സാണ് നിഖിതയ്ക്ക് ഉള്ളത്.
0 Comments