തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഡിജിറ്റല്‍ പെയ്മെന്‍്റ് QR കോഡുകള്‍ (QR COde) പതിച്ചിട്ടുണ്ടെങ്കില്‍ തട്ടിപ്പിന് (Fraud) ഇരയാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി വിഴിഞ്ഞം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍.
സംസ്ഥാനത്ത് ഇത്തരം തട്ടിപ്പ് സംഭവങ്ങള്‍ ഉയര്‍ന്നു വരുന്നതിന്‍്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രജീഷ് ശശി മേഖലയിലെ വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പതിച്ചിരികുന്ന UPI QR code, അതിന്‍്റെ പ്രിന്‍്റുകള്‍ ചില തട്ടിപ്പ് സംഘങ്ങള്‍ മാറ്റി അവരുടെ അക്കൗണ്ടുകളുമായി ബന്ധിപിച്ചിരികുന്ന QR കോഡുകള്‍ പതിപ്പിച്ച് പണം തട്ടുന്നതായി അറിവ് കിട്ടിയിട്ടുണ്ടെന്നും അതിനാല്‍ സ്ഥാപനങ്ങള്‍ക്ക് പുറത്ത് പതിപ്പിച്ചിരിക്കുന്ന QR കോഡ് മാറ്റുന്നതായിരിക്കും നല്ലതെന്നും അദേഹം അറിയിച്ചു.
കൃത്യമായി തുക സ്വന്തം അക്കൗണ്ടിലേക്ക് വരുന്നുണ്ടോ എന്നും വ്യാപാരികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികള്‍ പതിച്ചിരിക്കുന്ന QR കോഡുകള്‍ക്ക് മുകളില്‍ സംശയം തോന്നാത്ത തരത്തില്‍ സ്വന്തം QR കോഡുകള്‍ പത്തികുന്നതാണ് തട്ടിപ്പിന്‍്റെ രീതി. തിരക്ക് കൂടുതലുള്ള സ്ഥാപനങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ നടക്കുന്നത്.
വ്യാപാര തിരക്കിന് ഇടയില്‍ പണം അക്കൗണ്ടിലേക്ക് ലഭിച്ചോ എന്ന് വ്യാപാരികള്‍ ശ്രദ്ധിക്കാതെ പോകുന്നത് ആണ് തട്ടിപ്പിന് ഇരയാകാന്‍ കാരണമാകുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇത്തരത്തില്‍ സംഭവം നടന്ന സാഹചര്യത്തിലാണ് വ്യാപാരികള്‍ക്ക് ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയതെന്ന് വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
0 Comments