ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള തീരുമാനം എടുത്ത ശ്രീശാന്ത്, കാരണം ഇതാണ്

 


മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീശാന്ത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളികളുടെ അഭിമാനമായി മാറിയ താരമാണ് ഇദ്ദേഹം. 27 ടെസ്റ്റ് മത്സരങ്ങൾ ആണ് ഇദ്ദേഹം ഇതുവരെ ഇന്ത്യക്ക് വേണ്ടി കളിച്ചു ഇരിക്കുന്നത്. 53 വൺഡേ ഇൻറർനാഷണൽ മാച്ചുകൾ ഇദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 87 വിക്കറ്റുകളാണ് ഇദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ എടുത്തത്. 

അതേസമയം 75 വിക്കറ്റുകളാണ് ഇദ്ദേഹം ഇൻറർനാഷണൽ മാച്ചുകളിൽ ഇന്ത്യയ്ക്ക് വേണ്ടി എടുത്തിട്ടുള്ളത്. അതേസമയം ഏഴ് വിക്കറ്റുകളാണ് 10 ടി ട്വൻറി ഇൻറർനാഷണൽ മാച്ചുകളിൽ ആയി എടുത്തിട്ടുള്ളത്.ഇപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനമാണ് ശ്രീശാന്ത് അറിയിച്ചിരിക്കുന്നത്. ക്രിക്കറ്റിൽ നിന്നും എന്നെന്നേക്കുമായി വിരമിക്കുകയാണ് എന്നാണ് ഇദ്ദേഹം പ്രഖ്യാപിച്ചത്. ട്വിറ്റർ വഴി ആയിരുന്നു ഇദ്ദേഹത്തിൻറെ പ്രഖ്യാപനം. ആരാധകരെ മുഴുവൻ ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനം ആയിരുന്നു ഇത്. പ്രത്യേകിച്ചും മലയാളികൾ ഈ വാർത്ത അറിഞ്ഞതോടെ വലിയ ദുഃഖത്തിലാണ്.

“എൻ്റെ ഫാമിലി, എൻറെ സഹകളിക്കാർ, ഇന്ത്യയിലെ എല്ലാവരെയും, ഈ സ്പോർട്സിനെ ഇഷ്ടപ്പെടുന്ന എല്ലാവരെയും പ്രതിനിധീകരിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. വലിയ ദുഃഖത്തോടെ, എന്നാൽ പശ്ചാത്താപം ഒന്നും ഇല്ലാതെ ഞാൻ അറിയിക്കുന്നു, ഞാൻ ഇന്ത്യൻ ഡൊമസ്റ്റിക് ക്രിക്കറ്റിൽ നിന്നു വിരമിക്കുകയാണെന്ന് ആണ്. ഇനി വരാനിരിക്കുന്ന തലമുറക്ക് വേണ്ടി, ഞാൻ എൻറെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ഇത് എൻറെ മാത്രം തീരുമാനമാണ്. ഇത് എനിക്ക് സന്തോഷം തരില്ല എന്ന് അറിയാം. പക്ഷേ ഈ നിമിഷം എനിക്ക് എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനം ആണ് ഇത്. ഞാൻ എല്ലാ നിമിഷവും ആസ്വദിച്ചിരുന്നു” – ഇതാണ് ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചത്.

2013 വർഷത്തിലാണ് ഇദ്ദേഹത്തിന് ഒരു ബാൻ ലഭിക്കുന്നത്. ഐപിഎൽ മത്സരങ്ങളിൽ ഇദ്ദേഹം സ്പോട്ട് ഫിക്സിംഗ് നടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ തെളിവുകൾ ഒന്നും കണ്ടെത്താൻ സാധിക്കാത്തത് കൊണ്ട് 2020 വർഷം സെപ്റ്റംബർ മാസത്തിൽ ഇദ്ദേഹം മോചിതനായി. ഇതിനിടയിൽ താരം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ബിജെപി സ്ഥാനാർത്ഥിയായി താരം തിരുവനന്തപുരത്തു നിന്നും മത്സരിച്ചിരുന്നു.

Post a Comment

0 Comments