വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത കേട്ടു കൊണ്ട് ആയിരുന്നു മലയാളികൾ ഇന്ന് രാവിലെ എഴുന്നേറ്റത്. കാവ്യാ മാധവൻറെ ഉടമസ്ഥതയിലുള്ള തുണിക്കടയിൽ തീപിടുത്തം എന്ന വാർത്തയായിരുന്നു മലയാളികളെ ഇന്ന് രാവിലെ വരവേറ്റത്. കൊച്ചി ഇടപ്പള്ളിയിൽ ആണ് ഈ തുണിക്കട ഉള്ളത്. ലക്ഷ്യ എന്നാണ് ഈ തുണിക്കടയുടെ പേര്.
വാർത്ത കേട്ടത് മുതൽ ഞെട്ടലിൽ ആയിരുന്നു മലയാളികൾ.അതേസമയം നിരവധി അഭ്യൂഹങ്ങൾ ആയിരുന്നു പുറത്തുവന്നത്. അവസരം മുതലെടുത്ത് ഒരു വിഭാഗം കാവ്യ വിരോധികൾ പലതരത്തിലുള്ള കഥകളാണ് പടച്ചു വിട്ടത്. ഇൻഷൂറൻസ് ക്ലെയിം ലഭിക്കുന്നതിനുവേണ്ടി ഇവർതന്നെ മനപ്പൂർവ്വം തീപിടുത്തം നടത്തിയത് ആയിരിക്കും എന്നൊക്കെ ആയിരുന്നു ഒരു വിഭാഗം ആളുകൾ പറഞ്ഞു പരത്തിയത്. അതേസമയം കാവ്യ ഇരിക്കുന്നിടം മുടിയും തുടങ്ങി അത്യന്തം സ്ത്രീവിരുദ്ധമായ പ്രസ്താവനകളായിരുന്നു പലരും നടത്തിയത്. എന്നാൽ ഇപ്പോൾ തീപിടുത്തത്തിന് കാരണമായ യഥാർത്ഥ കാരണം പുറത്തുവന്നിരിക്കുകയാണ്. ഇതോടെ ആദ്യം വിമർശനമുന്നയിച്ചവർ എല്ലാം കണ്ടം വഴി ഓടുകയാണ് ഇപ്പോൾ.
നിരവധി തയ്യൽ മെഷീനുകൾ ആയിരുന്നു കത്തിനശിച്ചത്. ഇതിനു പുറമേ നിരവധി തുണികളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആയിരിക്കുമെന്ന് ആയിരുന്നു ആദ്യം നിഗമനം. വിവരമറിഞ്ഞ് മാധ്യമങ്ങൾ ഓടിയെത്തിയെങ്കിലും ആദ്യം അവരെ അങ്ങോട്ട് അകത്തേക്ക് കയറി വിട്ടില്ല. എന്നാൽ പിന്നീട് ഇവർ അകത്തുകയറി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ് എന്നാണ് റിപ്പോർട്ടുകൾ.
ഗ്രാൻഡ് മാളിലെ മൂന്നാം നിലയിൽ ആയിരുന്നു ഈ തുണിക്കട ഉണ്ടായിരുന്നത്. സ്റ്റിച്ചിംഗ് യൂണിറ്റ് ആയിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്നത്. പുലർച്ചെ നാല് മണിയോടെ ആണ് വലിയ രീതിയിൽ പുക ഉയർന്നതായി സെക്യൂരിറ്റി ജീവനക്കാർ കണ്ടത്. തുടർന്ന് വാതിൽ ബ്രേക്ക് ചെയ്തു അകത്തുകടക്കാൻ ശ്രമിച്ചു എങ്കിലും വലിയ രീതിയിൽ പുക ഉണ്ടാവുകയായിരുന്നു അവിടെ. ഓഫ് ചെയ്യാതെ വച്ച അയൺ ബോക്സ് കത്തിയത് തീപിടുത്തത്തിന് കാരണമായി എന്നാണ് നിഗമനം.
0 Comments