പരാതി പറയാൻ വേണ്ടി പോലീസ് സ്റ്റേഷനിൽ വന്ന വീട്ടമ്മയെ പ്രതിയാക്കുകയും പോലീസ് ജീപ്പിൽ വെച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തു, പോലീസിനെതിരെ വീട്ടമ്മ രംഗത്ത്

 


കൊച്ചി പോലീസിനെതിരെ പീഡന പരാതിയുമായി വീട്ടമ്മ രംഗത്ത്.പോലീസ് ജീപ്പിൽ വെച്ചാണ് തന്നെ പീഡനത്തിനിരയാക്കിയത് എന്നാണ് വീട്ടമ്മ പറയുന്നത്.അയൽവാസിയുടെ ഉപദ്രവത്തിനെതിരെ പരാതി നൽകിയ വീട്ടമ്മയാണ് പീഡനത്തിനിരയായത്.

ഞാറായ്ക്കൽ സ്റ്റേഷനിലെ എളങ്കുന്നപ്പുഴ സ്വദേശിയായ യുവതിയാണ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.തന്നെ അസഭ്യം പറയുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്യുകയായിരുന്നു എന്ന് യുവതി ആരോപിക്കുന്നു.വീട്ടമ്മയുടെ വാക്കുകൾ ഇങ്ങനെയാണ്, 2020 ലാണ് അയൽവാസികളുടെ തർക്കം ആരംഭിച്ചത്.

 തന്റെ മരുമകൾക്ക് നേരെ അയൽവാസിയായ യുവാവ് വസ്ത്രക്ഷേപം നടത്തിയത് ഇതിനെ താൻ ചോദ്യം ചെയ്തിരുന്നു.ഇതിന് പിന്നാലെ മറ്റൊരു യുവാവ് തന്നെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചു.തുടർന്ന് താൻ പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പോലീസിൽ നിന്ന് അതിക്രമം ഉണ്ടായത്.തന്റെ പരാതി സ്വീകരിക്കുന്നതിനു പകരം അയൽവാസികൾ പരാതിപ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് ഞങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നു.സ്റ്റേഷനിൽ വെച്ച് പോലീസുകാർ തന്നെയും ഭർത്താവിനെയും മകനെയും അസഭ്യം പറഞ്ഞു.പോലീസുകാർ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.

അങ്ങനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നതിനിടയിലാണ് ലൈംഗിക പീഡനത്തിന് ഇരയായത്.ഇത് കണ്ടുനിന്ന വനിതാ പോലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല.പ്രാഥമിക ആവശ്യത്തിനായി വണ്ടി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വഴിയരികിലെ കാട് ചൂണ്ടിക്കാട്ടുകയായിരുന്നു.ജയിലിലെത്തുന്ന വരെ തന്നെ പീഡിപ്പിച്ചു.ജാമ്യത്തിലിറങ്ങിയ ശേഷം മകൻ അപകടത്തിൽപെട്ട് കിടപ്പിലായിരുന്നു.

തനിക്കെതിരെ അതിക്രമം നടത്തിയ പോലീസുകാർക്കെതിരെ കർശന നടപടിയെടുക്കണം എന്ന് വീട്ടമ്മ പറയുന്നു.ഒരു സ്ത്രീക്കും ഇനിയും ഇതുപോലുള്ള അനുഭവം ഉണ്ടാകാൻ പാടില്ല, ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസുകാർ തന്നെ ഇങ്ങനെ ചെയ്യുമ്പോൾ ആരെയാണ് വിശ്വസിക്കേണ്ടത് എന്നാണ് വീട്ടമ്മ ചോദിക്കുന്നത്.

Post a Comment

0 Comments