കാസർഗോഡിൽ ഏഴുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 45 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും കോടതി പ്രഖ്യാപിച്ചു.2016 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.കർണാടക ബണ്ട്വാൾ സ്വദേശി അബ്ദുൾ മജീദ് ലത്തീഫിനെയാണ് കാസർഗോഡ് പോക്സോ കോടതി ശിക്ഷിച്ചത്.
സ്കൂൾ അധികൃതർ പോലീസിനെ അറിയിക്കുകയും കാസർകോട് ടൗൺ പോലീസ് കേസിൽ നിർണായകമായ വിവരങ്ങൾ കണ്ടെത്തിയതോടെ43 കാരനായ മദ്രസ അധ്യാപകൻ അബ്ദുൽ മജീദ് അറസ്റ്റിലാകുന്നത്.മദ്രസയോട് ചേർന്നുള്ള കെട്ടിടത്തിൽ വെച്ച് കുട്ടിയെ നിരവധിതവണ ഇയാൾ പീഡനത്തിനിരയാക്കി.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ അധ്യാപകരാണ് കുട്ടിയോട് കാര്യം തിരക്കുകയും താൻ പീഡനത്തിനിരയായ വിവരം പറയുകയും ചെയ്തത്.മൂന്ന് വകുപ്പുകളായ 15 വർഷം വീതം തടവും, ഓരോ ലക്ഷം രൂപയുമാണ് പിഴ, കേസിൽ പ്രോസിക്യൂഷൻ 15 സാക്ഷികളെയും 14 തെളിവുകളും ഹാജരാക്കിയിരുന്നു.
പ്രധാന സാക്ഷികൾ അടക്കം കൂറുമാറി എങ്കിലും നിർണായക തെളിവുകളുടെ അടിസ്ഥാനത്തിലാണ് അബ്ദുൽമജീദ് ലത്തീഫിനെ കോടതി ശിക്ഷിച്ചത്.ആറുവർഷം മുമ്പ് നടന്ന സംഭവം ആയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതിയായ അബ്ദുൽ മജീദിനു സാധിച്ചു.
എന്നാൽ നിർണായകമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളെ കോടതി 45 വർഷം തടവിന് വിധിച്ചു.ഇത്തരത്തിലുള്ള നിരവധി കേസുകളാണ് ഇപ്പോൾ സംഭവിക്കുന്നത്.കുട്ടികളെ മതപഠനത്തിനായി വിടുന്ന മാതാപിതാക്കൾ കുട്ടികൾ അവിടെ സുരക്ഷിതരായിരിക്കും എന്നാണ കരുതുന്നത്, പക്ഷെ ഞാൻ എല്ലായിടങ്ങളിലും കഴുകന്മാർ ഒളിഞ്ഞിരിക്കുകയാണ്.
0 Comments