'സിനിമകൾ ശ്രമിക്കുന്ന കാലത്താണ് ആ ചിത്രം ചെയ്തത്'; മരക്കാറിലെ കഥാപാത്രത്തിന് ലഭിച്ച പരിഹാസത്തെ കുറിച്ച് വീണ!

 


2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന ചിത്രത്തിലെ ജീനയെ അവതരിപ്പിച്ചുകൊണ്ടാണ് വീണ മലയാള സിനിമാരംഗത്ത് സജീവമാകുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിന് വേണ്ടി നടത്തിയ ഓഡിഷനിൽ പങ്കെടുത്തെങ്കിലും അവസരം ലഭിച്ചില്ല. പല തവണ ശ്രമിച്ചിട്ടും കാര്യമായി ശോഭിക്കാൻ തുടക്കകാലത്ത് വീണയ്ക്ക് സാധിച്ചിരുന്നില്ല.

 നായികയായി അവസരം ലഭിക്കുന്നതിന് മുമ്പ് നിരവധി സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ വളരെ ചെറിയ വേഷങ്ങൾ പോലും വീണ അവതരിപ്പിച്ചിട്ടുണ്ട്.2017ൽ സിനിമയിൽ എത്തിയെങ്കിലും 2019 വരെ കാത്തിരിക്കേണ്ടി വന്നു വീണയ്ക്ക് സിനിമയിൽ ഒരു കരിയർ ബ്രേക്കുണ്ടാകാൻ. അത് സംഭവിച്ചതാകട്ടെ ആസിഫ് അലി ചിത്രം കെട്ട്യോളാണ് എന്റെ മാലാഖയിലൂടെയും. റിൻസി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ‌ വീണ അവതരിപ്പിച്ചത്. ആസിഫ് അലിയുടെ കഥാപാത്രമായ സ്ലീവാച്ചന്റെ ഭാര്യ കഥാപാത്രമായിരുന്നു വീണയുടേത്. മാരിറ്റൽ റേപ്, ലൈംഗികതയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ എന്നിവ ‌ അശ്ലീലചുവയോ ദ്വയാർഥ പ്രയോഗങ്ങളുടെ പിന്തുണയോ ഇല്ലാതെ അവതരിപ്പിച്ച സിനിമ കൂടിയായിരുന്നു കെട്ട്യോളാണെന്റെ മാലാഖ.

ആ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമ കൂടിയായിരുന്നു കെട്ട്യോളാണെന്റെ മാലാഖ. വീണ നായികയായി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ഈ ചിത്രം പുറത്തിറങ്ങിയ ശേഷമാണ്. കോഴിപ്പോര്, ഭീഷ്മ പർവം, ലവ്, മരക്കാർ തുടങ്ങിയവയാണ് വീണ അഭിനയിച്ച മറ്റ് സിനിമകൾ. മോഹൻലാൽ ചിത്രം മരക്കാർ റിലീസ് ചെയ്തപ്പോൾ ഏറ്റവും കൂടുതൽ പരിഹാസം നേരിട്ടിരുന്ന നടി കൂടിയായിരുന്ന വീണ നന്ദകുമാർ. ആൾക്കൂട്ടത്തിൽ എവിടെയോ കാണപ്പെടുന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തിൽ വീണ അഭിനയിച്ചത്. അത്രയേറെ പ്രാധാന്യം കുറവായിരുന്നു വീണയുടെ കഥാപാത്രത്തിന്. മരക്കാറിലെ അപ്രധാനമായ കഥാപാത്രം ചെയ്യാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ വീണ നന്ദകുമാർ ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ.

'മരക്കാർ ഞാൻ സിനിമകളിൽ അവസരം തിരക്കി നടന്നിരുന്ന കാലത്ത് ചെയ്ത കഥാപാത്രമാണ്. ആ സിനിമ ചെയ്തതിൽ എനിക്ക് വിഷമം തോന്നിയിട്ടില്ല. പരിഹാസങ്ങളും എന്നെയോ എന്റെ പിന്നീടുള്ള സിനിമാ ജീവിതത്തെയോ ബാധിച്ചിട്ടില്ല. മരക്കാർ ചെയ്ത ശേഷമാണ് കെട്ട്യോളാണെന്റെ മാലാഖയും ഭീഷ്മ പർവവുമൊക്കെ എനിക്ക് ലഭിച്ചത്. എന്റെ കഥാപാത്രത്തെ എങ്ങനെ മനോഹരമാക്കാം എന്നാണ് ചിന്തിക്കാറുള്ളത്. സഹതാരങ്ങളോട് മത്സരിക്കാറില്ല. ഒരാളെ കാസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇയാൾ ഇങ്ങനെയായിരിക്കും ഇതാണ് ക്യാരക്ടർ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവും അണയറപ്രവർത്തകർക്ക്. കിട്ടുന്ന കഥാപാത്രം എങ്ങനെ വ്യത്യസ്തമായി ചെയ്യാം എന്നാണ് ചിന്തിക്കാറുള്ളത്. എനിക്ക് പേഴ്‌സണലി അത് കണക്റ്റ് ചെയ്യാൻ പറ്റുന്നുണ്ടോയെന്നാണ് നോക്കാറുള്ളത്. നായികാ റോൾ തന്നെയാണ് ഫോക്കസ് ചെയ്യുന്നത്. അല്ലാത്ത ക്യാരക്ടേഴ്‌സ് കിട്ടിയാലും ചെയ്യും. ഓരോന്നിലും ബെസ്റ്റ് കൊടുത്താൽ മാത്രമേ നമുക്ക് വളരാൻ പറ്റുകയുള്ളൂ.'

Post a Comment

0 Comments