അളിയന്‍ വാങ്ങി തന്ന സമ്മാനത്തിന്റെ വില കേട്ട് ഞെട്ടി; വിവാഹ വാര്‍ഷികത്തെ കുറിച്ച് ബഷീറും മഷുറയും


നാലാം വിവാഹ വാര്‍ഷികം വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ബഷീര്‍ ബഷിയും കുടുംബവും. 2018 ലാണ് ബഷീര്‍ രണ്ടാമതും വിവാഹിതനാവുന്നത്. ആദ്യ ഭാര്യയുടെയും മക്കളുടെയും കൂടെ തന്നെ രണ്ടാമത്തെ ഭാര്യയും സന്തുഷ്ടയായി കഴിഞ്ഞ് വരികയാണ്. കുടുംബസമേതമാണ് എല്ലാ കാര്യത്തിനും താരങ്ങള്‍ ഒരുമിക്കുന്നത്. 

മാസങ്ങള്‍ക്ക് മുന്‍പ് ബഷീറിന്റെ ആദ്യ വിവാഹത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം സമാനമായ രീതിയില്‍ ആഘോഷമാക്കിയിരുന്നു.ഇപ്പോള്‍ പ്രിയപ്പെട്ടവര്‍ക്കെല്ലാം നന്ദി പറഞ്ഞ് കൊണ്ടാണ് ബഷിയും ഭാര്യ മഷുറയും എത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ കുടുംബത്തിലെ ആഘോഷങ്ങളെ പറ്റിയും മറ്റ് വിശേഷങ്ങളുമൊക്കെ താരങ്ങള്‍ പങ്കുവെച്ചിരുന്നു. 

വിശദമായി വായിക്കാം...

'വിവാഹ വാര്‍ഷികത്തിന്റെ പ്രീ സെലിബ്രേഷന്‍ വീഡിയോയുമായിട്ടാണ് ബഷീറും മഷുറയും എത്തിയത്. സ്വന്തം ആനിവേഴ്സറിക്ക് വ്ളോഗ് ചെയ്യുന്നില്ലേ എന്ന ബഷീറിന്റെ ചോദ്യത്തിന് സോനുവിന്റെയും ബേബിയുടെയും ആനിവേഴ്‌സറിയ്ക്ക് പത്ത് വ്‌ളോഗ് എങ്കിലും ചെയ്തിരുന്നു. ഇന്ന് വീട്ടില്‍ അതിഥികളൊക്കെ ഉള്ളത് കൊണ്ട് ആകെ തിരക്കിലായി പോയി. അതും ഒരു നല്ല വൈബ് ആയിരുന്നെന്നാണ് മഷൂറ പറഞ്ഞത്. വെഡ്ഡിങ് ആനിവേഴ്സറി ആയിട്ട് അളിയന്‍ സമ്മാനിച്ച ടീഷര്‍ട്ടിനെ പറ്റിയാണ് ബഷീര്‍ സൂചിപ്പിച്ചത്. അതിന്റെ വില കേട്ട് ഞെട്ടി പോയിരുന്നു.

ഇതിട്ടാണ് ഞാന്‍ പള്ളിയില്‍ പോയത്. എന്നാല്‍ പുതിയ വസ്ത്രം കിട്ടിയാല്‍ മഷുറ അത് എടുത്ത് വെക്കുമെന്നും ബഷീര്‍ പറഞ്ഞു. എന്തായാലും വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷമായി. വീട്ടില്‍ എല്ലാവരും ബിരിയാണി ഒക്കെ കഴിക്കാന്‍ വന്നിരിക്കുകയാണ്. ഇത്തവണ മാംഗ്ലൂരില്‍ പോയി സെലിബ്രേറ്റ് ചെയ്യാമെന്ന് കരുതി ഇരിക്കുമ്പോഴാണ് പപ്പയും മമ്മയും സര്‍പ്രൈസ് ആയി ഇങ്ങോട്ടേക്ക് വന്നത്. റെയില്‍വേ സ്റ്റേഷനിലെത്തിയിട്ടാണ് അവര്‍ ഞങ്ങളെ വിളിച്ചതെന്നും താരങ്ങള്‍ പറയുന്നു.

Post a Comment

0 Comments