സെലന്‍സ്‌കി ഇന്ന് യു എസ് സെനറ്റിനെ അഭിസംബോധന ചെയ്യും

കീവ്: റഷ്യന്‍ അധിനിവേശത്തിനെതിരെ പത്താം ദിവസവും ചെറുത്തുനില്‍പ് തുടരുന്നതിനിടെ യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി ഇന്ന് യു എസ് സെനറ്റിനെ അഭിസംബോധന ചെയ്യും.സൂം ആപ്പ് വഴിയാകും സെലന്‍സ്‌കി സെനറ്റ് അംഗങ്ങളോട് സംസാരിക്കുക.

യുദ്ധം കടുക്കുന്ന പശ്ചാത്തലത്തില്‍ യു എസ് ജനപ്രതിനിധികള്‍ പ്രസിഡന്റ് ജോ ബൈഡനോട് റഷ്യയ്ക്കെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അസംസ്‌കൃക എണ്ണ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ജനപ്രതിനിധികള്‍ മുന്നോട്ടുവെച്ചത്.

ബൈഡന്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ സമ്മര്‍ദം ചെലുത്തുന്ന പശ്ചാത്തലത്തിലാണ് സെലന്‍സ്‌കി സെനറ്റിനെ അഭിസംബോധന ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്.

Post a Comment

0 Comments