എത്ര മാറിയാലും തന്നെ കെട്ടിയിടുന്ന കുറ്റി. ഭാര്യയെക്കുറിച്ച് ലാൽജോസ് പറയുന്നത് കേട്ടോ?

 


മലയാളത്തിലെ പ്രശസ്തനായ സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. കമലിൻ്റെ സഹായി ആയാണ് ഇദ്ദേഹം തുടങ്ങുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു. ഇതിനിടയിൽ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി മാറുകയും ചെയ്തു ലാൽ ജോസ്. ഒട്ടേറെ മികച്ച സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തവയിലുണ്ട്. 

ഒരു മറവത്തൂർ കനവ് എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്നത്.മമ്മൂട്ടി ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. വലിയ വിജയമായിരുന്നു ഈ ചിത്രം. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രം താരം സംവിധാനം ചെയ്തു. ദിലീപ് നായകനായ ചിത്രത്തിൽ കാവ്യാ മാധവനായിരുന്നു നായിക. ഈ ചിത്രവും സൂപ്പർഹിറ്റായി. പിന്നീട് ദിലീപിനെ നായകനാക്കി മറ്റു ചില ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളിൽ താരം പങ്കുവെച്ച് കുറിപ്പാണ് ശ്രദ്ധനേടുന്നത്.

തൻറെ ഭാര്യയുടെ പിറന്നാൾ ദിനത്തിലാണ് താരം കുറിപ്പ് പങ്കുവെച്ചത്. ഇന്ന് അവളുടെ പിറന്നാൾ ആണ്. എത്ര പറന്നു മാറിയാലും തന്നെ ഈ ഭൂമിയിൽ തന്നെ കെട്ടിയിടുന്ന കു (റ്റി)ട്ടിയുടെ പിറന്നാൾ. സന്തോഷ ജന്മദിനം കുറ്റിക്ക്. 30ആണ്ടായി തന്നെ സഹിക്കുന്ന കാരുണ്യമേ. ലീനെ പിറന്നാൾ ഉമ്മകൾ എന്ന് താരം കുറിച്ചു.

എന്തായാലും ഈ കുറിപ്പ് ശ്രദ്ധ നേടുകയാണ്. വ്യാപാരി എന്ന ചിത്രമാണ് ഇദ്ദേഹം ഏറ്റവും ഒടുവിൽ സംവിധാനം ചെയ്തത്. സൗബിൻ ഷാഹിർ, മമ്ത എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്.

Post a Comment

0 Comments