മലയാള സിനിമയ്ക്ക് തീരാ നഷ്ടം തന്നെയാണ് നടി സുകുമാരിയുടെ വിയോഗം. ഇന്നും ആ സ്ഥാനത്തേക്ക് മറ്റൊരാളെ കുറിച്ച് മാറ്റി ചിന്തിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ ആറ് പതിറ്റാണ്ടോളം സിനിമാ രംഗത്ത് തിളങ്ങിയ ആ നടിയുടെ വിയോഗത്തെ കുറിച്ച് നടന് മുകേഷ് പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
വീട്ടിലെ പൂജാമുറിയില്‍ നിന്നും പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സുകുമാരി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിക്കുന്നത്.എന്നാല്‍ ഇത്രയും വലിയൊരു ഭക്തയായ സുകുമാരി ചേച്ചിക്ക് പൂജാമുറിയില്‍ നിന്നും പൊള്ളലേറ്റു എന്ന വാര്‍ത്ത അവിശ്വസനീയം ആയിരുന്നു എന്നാണ് മുകേഷ് പറയുന്നത്. നടിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടാണ് മുകേഷ് സംസാരിച്ചത്… അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…
സുകുമാരി ചേച്ചിയുടെ വേര്‍പാട് സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്. അത്തരം പ്രതിഭകള്‍ ഇനി സിനിമയില്‍ ഉണ്ടാകുമോ എന്ന് പോലും സംശയമാണ്. ഷൂട്ടിംഗ് സെറ്റില്‍ എന്നും വൈകിയെ സുകുമാരി ചേച്ചി എത്താറുള്ളൂ. എന്നാല്‍ എല്ലാവരേക്കാളും മുമ്പ് തന്നെ മുറിയില്‍ നിന്നും ഇറങ്ങിയിട്ടും ഉണ്ടാകും എന്നിട്ടും താമസിച്ചെ സെറ്റിലെത്തൂ.
അതിന് കാരണം ചേച്ചി നല്ല ഭക്തയായിരുന്നു. എല്ലാ സെറ്റിലേക്ക് വരും വഴിയുള്ള ക്ഷേത്രങ്ങളില്‍ എല്ലാം കയറി പ്രാര്‍ഥനകളും വഴിപാടും കഴിപ്പിച്ചിട്ടേ വരൂ എന്നതാണ്. സ്വന്തം കാര്യത്തിന് വേണ്ടിയല്ല എല്ലാവര്ക്കും വേണ്ടിയാണ് സുകുമാരി ചേച്ചിയുടെ പ്രാര്‍ഥനകള്‍. സെറ്റില്‍ വന്ന് കഴിഞ്ഞാല്‍ വഴിപാടിന്റെ പ്രസാദം എല്ലാവര്ക്കും നല്‍കുകയും ചെയ്യും സുകുമാരി ചേച്ചി.
അതിനാല്‍ തന്നെ ചേച്ചി പൂജമുറിയില്‍ നിന്ന് പൊള്ളലേറ്റ് മരിക്കുക എന്നത് വിശ്വസനീയമായിരുന്നില്ല. ഒരുപാട് നാള് ജീവിച്ചിരിക്കേണ്ട വ്യക്തിയായിരുന്നു. അങ്ങൊനൊരു മരണമായിരുന്നില്ല ചേച്ചിക്ക് സംഭവിക്കേണ്ടിയിരുന്നത് എന്നും മുകേഷ് കൂട്ടിച്ചേര്‍ക്കുന്നു.
0 Comments