പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ഷോ വന്‍ വിജയമായതോ െ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേയ്ക്കും ആരംഭിക്കുകയായിരുന്നു.മികച്ച പ്രേക്ഷക സ്വീതകാര്യത നേടാനും ബിഗ് ബോസ് ഷോകള്‍ക്ക് കഴിഞ്ഞിരുന്നു. തുടക്കത്തില്‍ ഷോയുടെ പ്രെമേയം പ്രേക്ഷകരില്‍ അല്‍പം വിമര്‍ശനം സൃഷ്ടിച്ചുവെങ്കിലും കളി മനസ്സിലായതോടെ അഭിപ്രായം മാറുകയായിരുന്നു.
മത്സരാര്‍ത്ഥികള്‍ വീടിന് അകത്ത് കളിക്കുമ്പോള്‍ പുറത്ത് മികച്ച പിന്തുണയുമായ പ്രേക്ഷകരും കളിക്കുകയായിരുന്നു. ഭാഷ വ്യത്യാസമില്ലാതെയാണ് ബിഗ് ബോസിനെ പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. കല്യാണ സാരി സാമന്ത തിരികെ കൊടുക്കാനുള്ള കാരണം ഇതാണ്; ആ സാരിയ്ക്ക് ഒരു പ്രത്യേകതയുണ്ട്... 2018 ല്‍ ആണ് മലയാളത്തില്‍ ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്.
മോഹന്‍ലാല്‍ അവതാരകനായി എത്തിയ ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. പോളി മാണി, സാബു മോന്‍, രഞ്ജിനി ഹാരിദാസ്, ഷിയാസ്, ശ്രീനീഷ് എന്നിവരായിരുന്നു ആദ്യ സീസണില്‍ എത്തിയത്. സാബു മോന്‍ ആയിരുന്നു വിജയി. ഈ ഷോ 100 ദിവസം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. 2020 ല്‍ ആണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ഏറ്റവും കൂടുതല്‍ വാര്‍ത്ത പ്രധാന്യം നേടിയ സീസണ്‍ കൂടിയായിരുന്നു ഇത്. മിനിസ്റ്റര്‍ രാജയ്ക്ക് മുന്‍പ് മമ്മൂട്ടി ചിത്രം; മധുരരാജയുടെ രണ്ടാംഭാഗം ഉണ്ടാകുമോ, വെളിപ്പെടുത്തി വൈശാഖ് ഷോ സംഭവബഹുലമായി മുന്നോട്ട് പോകുമ്പോഴായിരുന്നു കൊവിഡ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് ഷോ നിര്‍ത്തി വയ്ക്കുകയായിരുന്നു. മത്സരാര്‍ത്ഥികള്‍ നാട്ടില്‍ എത്തിയ, തൊട്ട് പിന്നാലെ തന്നെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. ആര്യ, രജിത്ത് കുമാര്‍, വീണ, അമൃത സുരേഷ്, അഭിരാമി, മഞ്ജു പത്രോസ്, ആര്‍ജെ രഘു, എലീന എന്നിവരായിരുന്നു മത്സരാര്‍ത്ഥികള്‍. ഷോ അമ്പത് ദിവസം പിന്നിട്ടിരുന്നു. സീസണ്‍ 2 ന്റെ തുടക്കം മുതല്‍ പ്രശ്‌നങ്ങളായിരുന്നു. മത്സരാര്‍ത്ഥികള്‍ കണ്ണിന് അസുഖം പിടിച്ചിരുന്നു. ഇതും ഷോയെ ബാധിച്ചിരുന്നു. 2021 ല്‍ ആണ് ബിഗ് ബോസ് നാലാം സീസണ്‍ ആരംഭിക്കുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സീസണ്‍ ആയിരുന്നു ബിഗ് ബോസ് സീസണ്‍ 3. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഷോ തുടങ്ങിയത്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ വന്‍ വിജയവുമായിരുന്നു. മണിക്കുട്ടന്‍ ആയിരുന്നു വിജയി. ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ സീസണ്‍ ആയിരുന്നു ഇത്. ഇപ്പോഴിത നാലാം സീസണ്‍ എത്താന്‍ പോവുകയാണ്. ഡേറ്റ് പുറത്ത് വന്നിട്ടില്ലെങ്കിലും പ്രെമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ലോഗോ പുറത്ത് വിട്ട് കൊണ്ടാണ് നാലാം ഭാഗത്തെ കുറിച്ച് പ്രഖ്യാപിച്ചത്. ഷോയ്ക്ക് വേണ്ടി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോഗോ മാത്രമല്ല പ്രെമോ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ആദ്യ മൂന്ന് സീസണിനെക്കാളും വ്യത്യസ്തമായിരിക്കും നാലാം സീസണ്‍ എന്നാണ പ്രെമോ നല്‍കുന്ന സൂചന. മാര്‍ച്ച് അവസാനം അല്ലെങ്കില്‍ ഏപ്രില്‍ ആദ്യത്തോടെ ഷോ ആരംഭിക്കും.
0 Comments