സീരിയല്‍ നടി രേഖ രതീഷിന്റെ പുതിയൊരു അഭിമുഖം വൈറലായി കൊണ്ടിരിക്കുകയാണ്. ഇനി താന്‍ അഭിമുഖങ്ങളിലൊന്നും പങ്കെടുക്കാനില്ലെന്നാണ് നടി പറഞ്ഞിരുന്നത്. തന്നെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വരുന്നത് പഠിച്ച് കൊണ്ടിരിക്കുന്ന മകനെ പോലും ബാധിക്കുന്നുണ്ടെന്ന് നടി സൂചിപ്പിച്ചിരുന്നു.
അവന്‍ പഠിച്ച് വളരുന്നത് വരെ ഇനി അഭിമുഖമൊന്നും വേണ്ടതില്ലെന്നാണ് തന്റെ തീരുമാനം എന്നും രേഖ പറഞ്ഞു. എന്നാല്‍ തന്റെ ജീവിതത്തിലെ പഴയ കാര്യങ്ങള്‍ പുതിയത് പോലെ വാര്‍ത്തയായി വരുന്നതിനെ പറ്റിയും രേഖ സംസാരിച്ചു. കഴിഞ്ഞ് പോയ കാര്യങ്ങള്‍ വീണ്ടും പറഞ്ഞത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ എന്ന് ചോദിച്ച നടി, മറ്റൊരു തരത്തില്‍ അത് അനുഗ്രഹമാണെന്നും സൂചിപ്പിച്ചു.
സീരിയല്‍ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടി മനസ് തുറന്നത്. 'സോഷ്യല്‍ മീഡിയയിലൂടെ തന്റെ പേരില്‍ വാര്‍ത്ത കൊടുത്ത് കാശ് വാങ്ങുന്നവരെ കുറിച്ചാണ് രേഖ രതീഷ് പറഞ്ഞത്. 'ഒരാളുടെ ജീവിതത്തില്‍ കഴിഞ്ഞ് പോയ കാര്യങ്ങളെ കുറിച്ച് പറഞ്ഞോണ്ട് ഇരിക്കുന്നത് വ്യൂസ് കിട്ടാനായിരിക്കും. പുതിയതായി എന്തേലും ഉണ്ടാവട്ടേ എന്ന് ചിന്തിച്ചൂടേ. പഴയ കാര്യങ്ങളൊക്കെ ഇങ്ങനെ പറഞ്ഞോണ്ട് ഇരുന്നത് കൊണ്ട് എന്തെങ്കിലും ലാഭമുണ്ടെന്ന് കരുതുന്നില്ല. ഞാനിപ്പോള്‍ ഒരു കുഞ്ഞിന്റെ അമ്മയാണ്. ആ കുഞ്ഞൊന്ന് പഠിച്ച് പോവട്ടേ. കഴിഞ്ഞ് പോയ എന്റെ കാര്യത്തെ കുറിച്ച് പറഞ്ഞിട്ട് ഒന്നും കിട്ടാന്‍ പോവുന്നില്ല. പുതിയ തലമുറയെ കുറിച്ച് ചിന്തിക്കുക. ആ പ്രായത്തിലുള്ള മക്കള്‍ നിങ്ങള്‍ക്കും ഉണ്ടാവും. എന്റെ മകനെ കുറിച്ച് ഞാനും നിങ്ങളും ചിന്തിക്കണം. അതുകൊണ്ടാണ് എടുത്ത് പറയുന്നത്. അവന്‍ വലുതാവുന്നത് വരെ ഇതില്‍ നിന്നൊക്കെ ഞാന്‍ മാറി നില്‍ക്കുകയാണ്. മറ്റൊരു കാര്യം എന്നെ കുറിച്ച് ഒരു സൈഡിലൂടെ പറയുന്നതും നിരന്തരം ഗോസിപ്പുകളില്‍ നില്‍ക്കുന്നതുമൊക്കെ ഒരു അനുഗ്രഹമാണ്.
0 Comments