ഇപ്പോള്‍ നാലാം മാസം തുടങ്ങി, കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന് വാവയെ കാണിക്കാം; വിശേഷം പങ്കുവെച്ച് മൃദുവും യുവയും

 


മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് മൃദുല വിജയ് സഹോദരി പാര്‍വ്വതി വിജയും, ചേച്ചിക്ക് പിന്നാലെയാണ് പാര്‍വതി അഭിനയരംഗത്തേക്ക് എത്തുന്നത്. കുടുംബ വിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് നടിയുടെ വിവാഹം. ഇതേ പരമ്പരയില്‍ ക്യാമറ ചലപ്പിച്ചിരുന്ന അരുണിനെ ആണ് താരം വിവാഹം കഴിച്ചത് . 

വിവാഹത്തോടെ പാര്‍വതി അഭിനയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു ചേച്ചി മൃദുലയുടെ വിവാഹം. സീരിയല്‍ താരം യുവ കൃഷ്ണയാണ് മൃദുലയെ വിവാഹം കഴിച്ചത്.ഇപ്പോള്‍ ചേച്ചിയും അനുജത്തിയും കൂടി ലൈവില്‍ വന്നിരിക്കുകയാണ്. തങ്ങളുടെ പുതിയ വിശേഷം പങ്കുവെച്ചാണ് താരങ്ങള്‍ എത്തിയത്. ഇപ്പോള്‍ വലിയ കുഴപ്പമൊന്നും ഇല്ലെന്നും, എന്നാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ സ്‌മെല്‍ പിടിക്കില്ലെന്ന് മൃദുല പറഞ്ഞു.

ഇപ്പോള്‍ നാലാം മാസം തുടങ്ങി. ഇപ്പോള്‍ അങ്ങനെ പ്രത്യേകമായി ഇഷ്ടമുള്ള ഭക്ഷണങ്ങളൊന്നുമില്ല. ഇവിടെ അടുത്തുള്ള കടയിലെ മുറുക്ക് ഇഷ്ടമാണ്. അത് കഴിക്കാറുണ്ട്്. യുവയെക്കുറിച്ച് ചോദിച്ചവര്‍ക്കും മൃദുല മറുപടി നല്‍കിയിരുന്നു. സുന്ദരിയുടെ ലൊക്കേഷനിലാണ് ചേട്ടന്‍ ഇപ്പോഴുള്ളത്. ചേട്ടന്‍ ഇപ്പോള്‍ തിരക്കിലാണ്, ഒന്നിച്ച് വീഡിയോകള്‍ എടുക്കാമെന്ന് കരുതിയാണ് കാത്തിരിക്കുന്നത്. ഞാന്‍ തനിച്ചുള്ള വീഡിയോകള്‍ കണ്ടാല്‍ എല്ലാരും ചേട്ടനെ മിസ് ചെയ്യുന്നു എന്ന് പറയും മൃദുല പറഞ്ഞു.

അതേസമയം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന് വാവയെ കാണിക്കാം എന്ന് താരങ്ങള്‍ പറഞ്ഞു. 15ാം തീയതിയാണ് ആ ചടങ്ങ്. വാവയുടെ അച്ഛന്റെ തിരക്ക് കാരണം ആണ് നമ്മളത് മാറ്റുകയായിരുന്നു. പേരിടല്‍ ചടങ്ങ് 15ാം തീയതി നടത്തുന്നതെന്നും പാര്‍വ്വതി പറഞ്ഞു.

Post a Comment

0 Comments