മലയാള സിനിമയ്ക്ക് ലഭിച്ച അതുല്യ പ്രതിഭയാണ് നടന്‍ ഇന്ദ്രന്‍സ്. ആദ്യ കാലത്ത് ഹാസ്യ കഥാപാത്രങ്ങള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന അദ്ദേഹം പിന്നീട് ഒരു സ്വഭാവ നടന്റെ വേഷ പകര്‍ച്ചയില്‍ എത്തിയപ്പോള്‍ ആരാധകരെല്ലാം അമ്പരന്നു. ഇപ്പോഴിതാ തന്റെ ഷൂട്ടിംഗ് സമയത്തെ അനുഭവങ്ങളെ കുറിച്ചെല്ലാം തുറന്ന് പറയുകയാണ് താരം…മരണം തോളില്‍ കൈയ്യിട്ട് തന്റെ കൂടെ തന്നെ ഉണ്ടെന്നും.. കാരവാനില്‍ ഒറ്റയ്ക്കിരിക്കാന്‍ പേടിയാണെന്നുമാണ് ഇന്ദ്രന്‍സ് പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…. കാരവനില്‍ അത്യാവശ്യം മേക്കപ്പ് ചെയ്യാനും ഡ്രസ്സ് ചെയ്യാനും മാത്രമേ കയറാറുള്ളൂ. അതിനുള്ളില്‍ ഇരിക്കാന്‍ പേടിയാണ്. ആശുപത്രി ഐസിയുവില്‍ ഇരിക്കുന്നത് പോലെയാണ് തോന്നുക. മരണം എപ്പോഴും കൂടെ തന്നെയുണ്ട്, എന്നാലും പിണക്കാതെ മരണത്തെ തോളില്‍ കയ്യിട്ട് കൂടെ കൊണ്ട് നടക്കുകയാണ്. എനിക്ക് ജാഡയൊന്നും ഇല്ല.
ജാഡ കാണിക്കാന്‍ മിനിമം ഇത്തിരി ശരീരമെങ്കിലും വേണ്ടേ. ജാഡ കാണിച്ചിട്ടൊന്നും കാര്യമില്ല. അതോ താന്‍ ജാഡ കാണിക്കുന്നത് പുറത്തറിയാത്തതാണോ എന്നും അറിയില്ലെന്നും നടന്‍ പറഞ്ഞു. അതേസമയം, ഫാന്‍സ് ഷോകളെ കുറിച്ചും തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍. സിനിമ കാണാന്‍ വരുന്ന ഫാന്‍സുകാരൊക്കെ നല്ലതാണ്,
പക്ഷെ നാട്ടുകാര്‍ക്ക് ഉപദ്രവമില്ലാതെ ഇരുന്നാല്‍ മതി. സിനിമ കാണാന്‍ വരുമ്പോള്‍ ഇവര്‍ ആവേശം കാണിച്ച് ബഹളമൊക്കെ വെക്കും.പക്ഷെ സിനിമ ആഗ്രഹിച്ചു കാണണം എന്നു കരുതി വരുന്ന മറ്റു ചിലര്‍ക്ക് ബുദ്ധിമുട്ടായി മാറും ഈ ബഹളമൊക്കെ. അതില്‍ മാത്രമേ വിഷമമുള്ളൂ എന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.
0 Comments