മലയാളികൾ ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സുപ്രിയ മേനോൻ. പൃഥ്വിരാജ് എന്ന സൂപ്പർതാരത്തിൻ്റെ ഭാര്യ എന്ന നിലയിലാണ് ഇവരെ മലയാളികൾ ആദ്യം പരിചയപ്പെടുന്നത്. അതിനു മുൻപ് ഇവർ എൻഡിടിവി എന്ന് ചാനലിലെ റിപ്പോർട്ടർ ആയിരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. അങ്ങനെ ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ആയിരുന്നു.
ഒരു പ്രൈവറ്റ് സെറിമണി വെഡിങ് ആയിരുന്നു അവരുടേത്. ആരെയും അറിയിക്കാതെ ആയിരുന്നു ഇവർ വിവാഹിതരായത്.എന്നാൽ ഇന്ന് പൃഥ്വിരാജിൻ്റെ ഭാര്യ എന്ന നിലയിൽ അല്ല നമുക്ക് ഇവരെ അറിയാവുന്നത്. മലയാളത്തിലെ മുൻനിര പ്രൊഡ്യൂസർമാരിൽ ഒരാൾ ആണ് ഇവർ. പൃഥ്വിരാജ് പ്രൊഡക്ഷൻസ് നോക്കിനടത്തുന്നത് ഇവരാണ്. നിലവിൽ മലയാള സിനിമകൾ മാത്രമാണ് ഇവർ പ്രൊഡ്യൂസ് ചെയ്യുന്നത്. അതേസമയം വളരെ ദാർശനികത ഉള്ള വ്യക്തിയാണ് ഇവർ. 10 വർഷം കഴിഞ്ഞാൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് അറിയപ്പെടാൻ പോകുന്നത് മലയാളത്തിലെ ഒരു നിർമാണ കമ്പനി എന്ന നിലയിൽ ആയിരിക്കില്ല എന്നും മറിച്ച് ഒരു പാൻ ഇന്ത്യൻ ലെവൽ പ്രൊഡക്ഷൻ ഹൗസ് എന്ന നിലയിലായിരിക്കും എന്നും ഇവർ ഒരു അഭിമുഖത്തിൽ പറഞ്ഞത് വലിയ രീതിയിൽ വൈറലായിരുന്നു. ഇവരുടെ അഭിമുഖങ്ങൾക്ക് താഴെ മികച്ച കമൻറുകൾ ആണ് എപ്പോഴും വരാറുള്ളത്. ഇവരുടെ ബുദ്ധിയെ പറ്റിയും ഇവരുടെ സ്വഭാവത്തെ പറ്റിയും വളരെ പുകഴ്ത്തുന്ന തരത്തിലുള്ള കമൻറുകൾ ആണ് എപ്പോഴും ആളുകൾ പറയുന്നത്.
എന്നാൽ ഇതേ ആളുകൾക്ക് തന്നെ പൂർണിമ ഇന്ദ്രജിത്തിനെ കണ്ടുകൂടാ. അതിൻറെ കാരണം എന്താണ് എന്ന് അറിയുമോ? കഴിഞ്ഞദിവസം ഒരു യുവതി ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ആണ് ഇതിനെക്കുറിച്ച് ആദ്യമായി ചർച്ച ചെയ്യുന്നത്. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഈ വ്യക്തി ഈ പോസ്റ്റ് നടത്തിയിരിക്കുന്നത്. പോസ്റ്റിൽ ഇവർ പറയുന്ന കാരണം എന്താണ് എന്ന് അറിയുമോ ?
കാരണം ഇത്രയേ ഉള്ളൂ – സുപ്രിയ അധികവും സാരിയും ചുരിദാറും ആണ് ഇടാറ്. അതേസമയം പൂർണിമ ഗൗൺ ഇടും ബിക്കിനി ഇടും ഷോർട്സ് ഇടും അങ്ങനെ എല്ലാം ഇട്ടു “അഴിഞ്ഞാടി നടക്കും”. മലയാളി ആളുകൾ എത്ര ഫണ്ണി ആണ് എന്നാണ് വ്യക്തി പോസ്റ്റിൽ ചോദിക്കുന്നത്. ഇതിനുശേഷം എല്ലാവർക്കും വനിതാദിനാശംസകൾ നേരുവാനും വ്യക്തി മറന്നില്ല.
0 Comments