ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു രോഹിണി. നിരവധി ചിത്രങ്ങളിൽ നായികയായും അല്ലാതെയും രോഹിണി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇതാ ഏതുതരം വേഷങ്ങൾക്കായും തന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യം സംവിധായകർക്ക് നൽകിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്.
സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ കഥാപാത്രങ്ങൾ എത്രമാത്രം സ്വാധീനം ഉണ്ടാകുന്നു എന്നാണ് താൻ നോക്കാറുള്ളത്. നെടുമുടി വേണു ചേട്ടനും, ഗോപി ചേട്ടനും, രഘുവരനുമാണ് സിനിമ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് പ്രചോദനം ആയിട്ടുള്ളത്. കഥാപാത്രം വലുതായാലും ചെറുതായാലും അവരൊക്കെ അതിൽ തിളങ്ങാറുണ്ട്. തൻറെ ഹൃദയം പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് താൻ.
ഗ്ലാമർ സ്റ്റേഷൻ ചെയ്യുന്നവർ വേലക്കാരിയുടെ വേഷം ചെയ്യില്ല. തനിക്ക് അങ്ങനെ ഒരു പ്രശ്നം ഇല്ല. ചില സിനിമകളിൽ ദളിത് സ്ത്രീയായി അഭിനയിച്ചിട്ടുണ്ട്. ചിലപ്പോൾ തൻ്റെ നിറം കാരണമാകാം ആ കഥാപാത്രം തന്നിലേക്ക് വന്നത്. ഒരു വിഭാഗത്തെ കഥാപാത്രത്തിലൂടെ പ്രതിനിധീകരിക്കുന്നത് വലിയ അഭിമാനമുള്ള കാര്യമാണ്.
ജിയോ ബേബി സംവിധാനം ചെയ്ത ഏറ്റവും പുതിയ ആന്തോളജി ചിത്രമാണ് ഫ്രീഡം ഫൈറ്റ്. ഇതിലെ ഓൾഡ് ഏജ് ഹോം എന്ന ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് രോഹിണി ആയിരുന്നു. ധനു എന്ന കഥാപാത്രത്തെയാണ് താരം ഇതിൽ അവതരിപ്പിച്ചത്. ഇത് ഏറെ ശ്രദ്ധനേടിയിരുന്നു.
0 Comments