മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു സീരിയലാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന എന്നും സമ്മതം എന്ന സീരിയൽ. ഈ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ആയി മാറിയവരാണ് അശ്വതിയും രാഹുലും.
പരമ്പരയിൽ ഇവർ ജോഡി ആയിട്ടാണ് അഭിനയിക്കുന്നത്. ഇൻസ്റ്റഗ്രാമിലും സജീവ സാന്നിധ്യമാണ് ഇവർ. ഇൻസ്റ്റഗ്രാം റീലുകളിൽ ഒക്കെ ഇവർ ഒരുമിച്ചാണ് പലപ്പോഴും എത്താറുള്ളത്. അപ്പോഴെല്ലാം ആരാധകരോട് ചോദിക്കുന്ന ഒരു പ്രധാന ചോദ്യം എന്നത് ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്നത് തന്നെയാണ്.അപ്പോഴൊന്നും വ്യക്തമായ മറുപടി ഇവർ നൽകിയിരുന്നില്ല. പല ഇൻസ്റ്റഗ്രാം റീലുകളിലും ഇരുവരും വളരെയധികം ഒരുമിച്ച് ഇടപഴകി ആണ് അഭിനയിക്കാറുള്ളത്.
അതുകൊണ്ട് തന്നെ സ്വാഭാവികമായും പ്രേക്ഷകരിൽ ഒരു സംശയം ഉണർന്നിരുന്നു. എന്നാൽ ഇക്കാര്യം തുറന്ന് സമ്മതിച്ചിരുന്നില്ല. കമിതാക്കൾ ചെയ്യുന്നത് പോലെ തന്നെയുള്ള രീതിയിലായിരുന്നു ഇവരുടെ റീലുകൾ.ഇപ്പോൾ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എടുത്തിരിക്കുകയാണ്. ജീവിതത്തിലും ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനമെടുക്കുകയാണ് അശ്വതിയും രാഹുലും. കഴിഞ്ഞ ദിവസം ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പം ഇരുവരും മോതിരം മാറൽ ചടങ്ങ് നടത്തി. മൈൻ എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ അശ്വതിയെ ചേർത്തുനിർത്തി കൊണ്ട് എത്തിയത്.
ചിത്രങ്ങളെല്ലാം ഇവർ പങ്കുവച്ചിട്ടുണ്ട്. ചുവന്ന കുർത്തയും മുണ്ടും ധരിച്ചായിരുന്നു എൻഗേജ്മെൻറ് ദിവസം രാഹുൽ എത്തിയത്. എന്നാൽ അതേ നിറത്തിൽ കേരള പട്ട് ചേർന്ന ലഹങ്കയായിരുന്നു അശ്വതി ധരിച്ചത്. ഒട്ടും ആഡംബര ഇല്ലാതെ ചെറിയ ആഭരണ കളക്ഷൻ രീതിയിലായിരുന്നു അശ്വതി ആ ദിവസം ഒരുങ്ങുന്നത്. ചെറിയ ചോക്കർ രണ്ടു വളകൾ എന്നിവ മാത്രമായിരുന്നു അശ്വതി ധരിച്ചത്. അശ്വതി എത്തിയപ്പോൾ ശരിക്കും ഒരു രാജകുമാരിയെപ്പോലെ ഉണ്ടായിരുന്നുവെന്ന് ആരാധകർ പറയുന്നു. വലിയ ആഡംബരം ഇല്ലാതിരുന്ന വിവാഹചടങ്ങ് ആണ് ഇതൊന്നും ആരാധകർ കുറിക്കുന്നുണ്ട്.
ഇവരുടെ വിവാഹനിശ്ചയം മുഴുവൻ ഒരുങ്ങിയത് ചുവപ്പിലും പച്ചയിലും ആയിരുന്നു. ഇവർ രണ്ടുപേരുടെയും വസ്ത്രത്തിന് ചേരുന്ന രീതിയിൽ ആയിരുന്നു അവിടെയുള്ള പൂക്കളൊക്കെ തന്നെയും. ഇത് ഭംഗിയുണ്ടായിരുന്നു. ആകെ മനോഹരമായ ഒരു തീമിൽ തന്നെയായിരുന്നു ഈ ഒരു വിവാഹനിശ്ചയം ഒരുങ്ങിയത്.നിരവധി ആരാധകരാണ് ഇവർക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായതു കൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾക്ക് ആരാധകർ നിർത്തിയാണ്. സോഷ്യൽ മീഡിയയിലെ ക്യൂട്ട് കപ്പിൾസ് ആണ് ഇവർ. അങ്ങനെതന്നെയാണ് ഇവർ സീരിയലിലും. ഹൃദയം നിറഞ്ഞു തന്നെയാണ് പ്രേക്ഷകരും ഈ വാർത്ത ഏറ്റെടുത്തിരിക്കുന്നത്. മഴവിൽ മനോരമയിൽ വളരെയധികം റൈറ്റിംഗ് ഉള്ള ഒരു മികച്ച പരമ്പര തന്നെയാണ് എന്നും സമ്മതം. നിരവധി ആരാധകരാണ് ഈ ഒരു പരമ്പരക്ക് വേണ്ടി മാത്രം കാത്തിരിക്കുന്നത്.
0 Comments