പറവൂര്‍: മുറിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ കണക്ഷന്‍ വിച്ഛേദിച്ച ശേഷം ഭര്‍ത്താവ് ഭാര്യയെ ചുറ്റിക കൊണ്ടു തലയ്‌ക്കടിച്ചു പരിക്കേല്‍പ്പിച്ചു.
പ്രതി ചിറ്റാറ്റുകര പഞ്ചായത്ത് പറയകാട് വേട്ടുംതറ രാജേഷിനെ (42) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തു. വിവാഹമോചനത്തിന് കേസ് നല്‍കിയ ശേഷം ഇരുവരും ഒരു വീട്ടില്‍ തന്നെ രണ്ടുമുറികളിലായി സിസിടിവി ക്യാമറ ഘടിപ്പിച്ചാണ് താമസിച്ചിരുന്നത്.
കഴിഞ്ഞമാസം 11 ന് ഭാര്യ സുമയുടെ മുറിയിലെ ക്യാമറാ കണക്ഷന്‍ വിച്ഛേദിച്ച ശേഷം ചുറ്റിക കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. പരിക്കേറ്റ ഭാര്യയെ ഇയാള്‍ തന്നെ ചാലാക്ക മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം ഒളിവില്‍ പോവുകയായിരുന്നു.
കേസിന്റെ കാര്യത്തിന് വീണ്ടും എറണാകുളത്തെത്തിയ വിവരം വടക്കേക്കര പൊലീസറിഞ്ഞതോടെയാണ് പ്രതിയെ പിടികൂടുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
0 Comments