മോശം റോഡുകളില്‍ വീണ് മരിക്കുന്നവര്‍ക്ക് ആര് സമാധാനം പറയും; മന്ത്രി റിയാസിന്‍റെ സാന്നിധ്യത്തില്‍ വിമര്‍ശനവുമായി ജയസൂര്യ

 


തിരുവനന്തപുരം: തകര്‍ന്ന റോഡുകളെ കുറിച്ച്‌, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ (Minister Muhammed Riyas) സാന്നിധ്യത്തില്‍ കടുത്ത വിമര്‍ശനവുമായി നടന്‍ ജയസൂര്യ( Jayasurya).

മഴയാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന വാദം ജനത്തിന് അറിയേണ്ട കാര്യമില്ലെന്നും അങ്ങിനെ എങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു.

റോഡുകളിലെ കുഴികളില്‍ വീണ് ജനങ്ങള്‍ മരിക്കുമ്ബോള്‍ കരാറുകാരന് ഉത്തരവാദിത്തം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്‍റെ മിന്നല്‍ സന്ദര്‍ശനങ്ങളുടെ ഫലം ഉടന്‍ കാണാമെന്നായിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള മന്ത്രി റിയാസിന്റെ മറുപടി.

ടൂറിസ്റ്റ് കേന്ദ്രമായ വാഗമണില്‍ അടക്കം പല ഭാഗത്തും റോഡുകള്‍ മോശം അവസ്ഥയിലാണ്. മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ല. റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണം. എന്ത് ചെയ്തിട്ടാണ് നല്ല റോഡുകള്‍ ഉണ്ടാക്കുന്നതെന്ന് അവര്‍ക്ക് അറിയേണ്ട കാര്യമില്ല. മോശം റോഡുകളില്‍ വീണ് മരിക്കുന്നവര്‍ക്ക് ആര് സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചു.

മഴ കഴിഞ്ഞാല്‍ ഉടന്‍ റോഡ് പണി തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി 119 കോടി രൂപ അനുവദിച്ചു. റോഡ് അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാല്‍ കരാറുകാരന്റെ ജോലി തീരില്ല. പരിപാലന കായളവില്‍ റോഡിലുണ്ടാകുന്ന തകരാറുകള്‍ എല്ലാം കരാറുകാരന്‍ തന്നെ പരിഹരിക്കണം. കാലാവധി കഴിഞ്ഞ റോഡിനു റണ്ണിംഗ് കോണ്‍ട്രാക്‌ട് നല്‍കാനാണ് തീരുമാനം. മഴ ഇല്ലാത്ത ദിവസം റോഡ് പണി നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

മഴ കഴിഞ്ഞാലുടന്‍ റോഡ് പണി;119 കോടി അനുവദിച്ചു; പരിപാലന കാലാവധിയില്‍ കരാറുകാരന്‍ കുഴി അടക്കണം

Post a Comment

0 Comments