ഓരോ പ്രായത്തിലും സ്‌ത്രീകളുടെ ലൈംഗികതയിലെ താല്‍പര്യം വ്യത്യാസപ്പെട്ടിരിക്കാറുണ്ട്.
ചെറുപ്പത്തിലേതിനെക്കാള്‍ ലൈംഗികതയില്‍ പക്വത നേടുന്നത് മദ്ധ്യവയസ് അടുക്കുമ്ബോഴാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.എന്നാല്‍ ഏത് പ്രായത്തിലും ശാരീരികബന്ധത്തിന് ശരിയായ ഉത്തേജനവും ആസ്വാദ്യകരമായ രതിമൂര്‍ച്ഛയിലും എത്താന്‍ സ്‌ത്രീകള്‍ക്ക് പല മാര്‍ഗങ്ങളാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്. അമേരിക്കയിലെ ഇന്ത്യാനപൊളിസ് സര്‍വകലാശാലയിലെ ഗവേഷക ക്രിസ്‌റ്റ്യാന വോന്‍ ഹിപ്പെല്‍ പറയുന്നതനുസരിച്ച് ആ മാര്‍ഗങ്ങള്‍ ഇവയാണ്.
ആദ്യമായുളളത് കൃത്യമായി ബന്ധത്തില്‍ ആഹ്ളാദം നല്‍കുന്ന പൊസിഷന്‍ ഏതെന്ന് പങ്കാളിയോട് പറയുന്നത്. ഇതാണ് എനിക്കിഷ്‌ടം എന്ന് പങ്കാളിയോട് പറയുന്നത് കൂടുതല്‍ വിശ്വാസത്തിനും സഹായിക്കും. പുരുഷന്മാര്‍ ലൈംഗികതയില്‍ പങ്കാളി സന്തോഷിക്കുന്നതില്‍ അതീവ തല്‍പരരാണ്. കൃത്യമായി ഇഷ്‌ടമുളള പൊസിഷന്‍ അറിയിച്ചാല്‍ അത് നല്ല ബന്ധം സാദ്ധ്യമാക്കും.
പങ്കാളി സ്‌ത്രീകള്‍ക്ക് ബന്ധത്തിന് ഉത്തേജനം പകരുന്ന തരം കേളികള്‍ സ്വീകരിക്കുന്നതും നല്ലതാണ്. ഇക്കാര്യത്തില്‍ ശ്രദ്ധ വേണ്ടതാണ്. ഞെട്ടലുളവാക്കുന്നതോ താല്‍പര്യമില്ലാത്തതോ ആയ ബാഹ്യകേളികള്‍ പങ്കാളികളുടെ ശരീരബന്ധത്തെ ഗുണത്തിന് പകരം ദോഷമായാകും ബാധിക്കുക. ഇക്കാര്യത്തില്‍ പോണ്‍ വീഡിയോകളിലെ തെറ്റായ ശൈലികള്‍ സ്വീകരിക്കാന്‍ പല പുരുഷന്മാരും ശ്രമിക്കാറുണ്ട്. ഇത് വലിയ ദോഷം ചെയ്യും.
മികച്ച സന്തോഷം ശാരീരിക ബന്ധത്തില്‍ ലഭിക്കാന്‍ വൃത്തിയും സന്തോഷവും പ്രധാനമാണ്. ഒപ്പം നല്ല മൂഡില്‍ ഇരുവരും എത്തിച്ചേരുകയും വേണം. വനിതകള്‍ക്ക് ശാരീരികബന്ധത്തില്‍ കൂടുതല്‍ സന്തോഷവും തൃപ്‌തിയും ലഭിക്കുന്നത് എങ്ങനെയെന്ന് ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണ്. ഇരുവര്‍ക്കും തൃപ്‌തിയേകുന്ന പൊസിഷനുകളാണ് ആരോഗ്യകരമായ ശാരീരികബന്ധത്തിന് വേണ്ടത്.
0 Comments