തൃശ്ശൂര്‍: സ്കൂളില്‍ ഷൂ ധരിച്ചെത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പ്ലസ്ടുക്കാരുടെ മര്‍ദനം.
ഗുരുവായൂര്‍ സ്വദേശി ഫിറോസിന്റെ മകന്‍ ഫയാസി (17)നാണ് മര്‍ദനമേറ്റത്. മുഖത്തും വാരിയെല്ലിനും സാരമായി പരിക്കേറ്റ ഫയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പന്ത്രണ്ടരയോടെ മുതുവട്ടൂര്‍ ഗവ. ഹൈസ്‌കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുമ്ബോഴായിരുന്നു ഫയാസിനെ പ്ലസ്ടു വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. ഷൂ ധരിച്ചെത്തിയതിനെച്ചൊല്ലി തിങ്കളാഴ്ച തര്‍ക്കം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ച മര്‍ദ്ദിച്ചതെന്നാണ് ഫയാസിന്റെ ബന്ധുക്കളുടെ ആരോപണം. ഡിസ്‌കിന് തകരാര്‍ സംഭവിച്ച് വര്‍ഷങ്ങളോളം ചികിത്സയിലായിരുന്നു ഫയാസ്.
സംഭവത്തില്‍ ഗുരുവായൂര്‍ ടെമ്ബിള്‍ പൊലീസ് കേസെടുത്തു. സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് റാഗിങ് പ്രകാരം കേസെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു.
0 Comments