പര്‍ദ്ധയും, കന്യാസത്രി വേഷവും ഇട്ട് സ്ത്രീകള്‍ക്ക് പൊതു സമുഹത്തില്‍ ഇറങ്ങാമെങ്കില്‍ എന്തുകൊണ്ട് ഇവക്കായിക്കൂടാ നടന്‍ ഹരീഷ് പേരാടി !!

 


മലയാള സിനിമയില്‍ അഭിനയത്തിലെ വ്യത്യസ്തതകള്‍ കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഹരീഷ് പേരടി.. മലയാളത്തിന് പുറമെ തമിഴ് ഭാഷ സിനിമകളിലും താരം ശ്രദ്ധയാര്‍ജ്ജിച്ചിട്ടുണ്ട്.

ഒരു നടന്‍ എന്നതിലുപരി സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാറുള്ള താരം നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയാകാറുണ്ട്. ഇപ്പോള്‍ സ്ത്രി സ്വാതന്ദ്ര്യത്തെക്കുറിച്ച്‌ പറഞ്ഞുകൊണ്ടുള്ള താരത്തിന്റെ കുറുപ്പാണ് വൈറലായി മാറുന്നത് കുറിപ്പ് ഇങ്ങനെ : പര്‍ദ്ധയും, കന്യാസത്രി വേഷവും ഇട്ട് സ്ത്രീകള്‍ക്ക് പൊതു സമുഹത്തില്‍ ഇറങ്ങാമെങ്കില്‍ അവര്‍ക്കിഷട്ടമുള്ള കീരിടവും വേഷവും ധരിച്ച്‌ അവര്‍ അവരുടെ സ്വന്തം ആശ്രമത്തില്‍ ഇരിക്കുന്നതില്‍ ഒരു തെറ്റുമില്ല.പുരുഷന്‍മാര്‍ക്ക് തലേക്കെട്ടുകെട്ടി മൊയില്ലാരാവാം,കാഷായ വേഷം ധരിച്ച്‌ സസ്യാസിയാവാം,ലോഹയിട്ട് പള്ളിലെ' അച്ഛനാവാം..അതിലൊന്നും ആര്‍ക്കും ഒരു പ്രശ്നവുമില്ല.

പക്ഷെ ഒരു സ്ത്രിക്ക് ആത്മിയ വേഷം ധരിച്ച്‌ ആത്മിയ അമ്മയാവാന്‍ പറ്റില്ല എന്ന് പറയുന്നത് സ്ത്രി സ്വാതന്ത്രിത്തിന്റെ വിഷയം തന്നെയാണ്.ഒരു സ്ത്രിയായതുകൊണ്ട് മാത്രമാണ് അവര്‍ ഇത്രയും കളിയാക്കലുകള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത്.ഹലാല്‍ ഭക്ഷണം ഇഷ്ടമുള്ളവര്‍ കഴിച്ചാല്‍മതി എന്നതു പോലെ അവരുടെ ആശ്രമത്തിലേക്ക് ഇഷ്ടമുള്ളവര്‍ പോയാല്‍മതി.ഹലാല്‍ ബോര്‍ഡുകള്‍ ശരിയാണെങ്കില്‍ ഇവരും ഇവരുടെ ആശ്രമവും ശരി തന്നെയാണ്.ഇവരും നാളെ ഹോസപിറ്റലും അനാഥാലയവും ചാനലും എല്ലാം തുടങ്ങും.ഒരു പാട് ആളുകള്‍ക്ക് ജോലി തരും.ഈ സ്ത്രീയുടെ സ്വാതന്ത്യത്തോടൊപ്പം.

Post a Comment

0 Comments