ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചാർമിളയുടെ ഒരു പഴയ അഭിമുഖമാണ്. മമ്മൂട്ടി, മുരളി എന്നിവർ പ്രധാന വേഷത്തിലെത്തിയ അമരത്തിൽ നിന്ന് പിൻമാറിയതിനെ കുറിച്ചാണ് താരം പറയുന്നത്.
അമരത്തിൽ സംവിധായകൻ ഭരതിന് നൽകിയ വാക്കാണ് പിന്നീട് കേളിയിൽ എത്തിച്ചതെന്നും നടി കൈരളിയ്ക്ക് അഭിമുഖത്തിൽ പറയയുന്നുണ്ട്. അവതാരകൻ ജോൺ ബ്രിട്ടാസ് ഭരതൻ സിനിമയായ കേളിയെ കുറിച്ച് ചോദിക്കുമ്പോഴാണ് അമരത്തിൽ നഷ്ടപ്പെടുത്തിയ അവസരത്തെ കുറിച്ച് ചാർമിള പറയുന്നത്.
നടിയുടെ വാക്കുകൾ ഇങ്ങനെ....'' തന്നെ അമരത്തിലേയ്ക്ക് വേണ്ടിയാണ് ഭരതൻ സാർ ആദ്യം കാണുന്നത്. മാതു ചെയ്ത കഥാപാത്രം എന്നെ ചെയ്യിപ്പിക്കാൻ നോക്കി. എന്നിട്ട് അദ്ദേഹം പറഞ്ഞു. ചർമിള ഭയങ്കര ഫെയർ ആണ്. കഥാപാത്രത്തെ കാണുമ്പോൾ ഒരു ഫിഷർമാൻ വുമണിനെ പോലെ തോന്നണം. ശരീരമൊക്കെ കറുപ്പിക്കണം. എങ്കിലെ ഈ കഥാപാത്രം ചെയ്യാൻ പറ്റുള്ളു എന്ന്. ദേഹമൊക്കെ കറുപ്പിക്കണം എന്ന് പറഞ്ഞപ്പോൾ ആ കഥാപാത്രം വേണ്ടെന്ന് പറയുകയായിരുന്നു. തനിക്ക് ഫെയർ ആയി തന്നെ ഇരുന്നാൽ മതിയെന്ന് പറഞ്ഞു. തന്റെ അടുത്ത പടത്തിൽ ഫെയർ ആയിരിക്കുന്ന ടീച്ചർ കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ചു. അങ്ങനെയാണ് കേളിയിൽ എത്തുന്നത്. അമരത്തിൽ ഭരതന് നൽകിയ വാക്കാണ് കേളിയിൽ എത്തിയതെന്നും'' ചാർമിള പറയുന്നു.
അന്ന് നമ്മൾ അധികം സിനിമ ചെയ്തിട്ടില്ല. ആകെ ഒരു ചിത്രം മാത്രമാണ് ചെയ്തത്. വലിയ പ്രെഫഷണൽ ആയിരുന്നെങ്കിൽ അന്ന് ഇത് ചെയ്യുമായിരുന്നു. നമ്മൾ ആ സമയത്ത് ഒന്നുമായിരുന്നില്ല. എന്നാൽ ഇന്ന് പറഞ്ഞാൽ താൻ അത് ചെയ്യും. കരിയറിനെ വേണ്ടി ചെയ്യും. എന്നാൽ ആ സമയത്ത് അങ്ങനെ അല്ലല്ലോ എന്നും ചാർമിള പറയുന്നു.
അച്ഛന് സിനിമയോട് താൽപര്യമില്ലായിരുന്നതിനെ കുറിച്ചും നടി അഭിമുഖത്തിൽ പറയുന്നുണ്ട്. വിദ്യാഭ്യാസമായിരുന്നു അദ്ദേഹത്തിന് പ്രധാനം. ഡിഗ്രി കയ്യിൽ കൊടുത്താൽ മതിയെന്നായിരുന്നു അന്ന് പറഞ്ഞത്. അങ്ങനെ ബിഎ ഇംഗ്ലീഷ് ചെയ്ത. പിന്നീട് സോഫ്ട് വെയർ എഞ്ചിനിയറിംഗ് കോഴ്സ് ചെയ്തു. അതിന്റേയും സർട്ടിഫിക്കറ്റ് അദ്ദേഹത്തിന് കൊടുത്തു. എന്നിട്ടാണ് അഭിനയത്തിൽ കൂടുതൽ സജീവമാവുന്നതെന്നും ചാർമിള പറയുന്നു.
നേരത്തെ കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ സിനിമയിൽ എത്തിയതിനെ കുറിച്ച് നടി പറഞ്ഞിരുന്നു. ''സിനിമ സൗഹൃദങ്ങളുള്ള ആളായിരുന്നു പിതാവ്. ശിവാജി ഗണേശൻ, കെ ബാജാജി, എം എൻ നമ്പ്യാർ, ചന്ദ്രബാബു തുടങ്ങിയവർ അച്ഛന്റെ സുഹൃത്തുക്കളായിരുന്നു. നല്ലതൊരു കുടുംബം എന്ന ചിത്രത്തിലായിരുന്നു ആദ്യം അഭിനയിക്കുന്നത്. യുകെജിയിലായിരുന്നു അന്ന് ഞാൻ. ശിവാജി ഗണേശൻ അങ്കിൾ പറഞ്ഞിട്ടായിരുന്നു സിനിമയിൽ എത്തിയത്. അന്ന് അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല ഞാൻ സിനിമയിലാണ് അഭിനയിക്കാൻ പോയതെന്ന്. മുടിയൊക്കെ മുറിച്ച് ആൺകുട്ടിയാക്കി മാറ്റിയിരുന്നു, ബാലാജി അങ്കിൾ പറഞ്ഞപ്പോഴാണ് അച്ഛൻ സംഭവം അറിഞ്ഞതെന്ന്'' നടി അഭിമുഖത്തിൽ പറഞ്ഞു..
0 Comments