ഒമിക്രോണ്‍ അപകടകാരിയല്ല; പുതിയ വൈറസിന്‍റെ വരവറിയിച്ച ഡോക്​ടര്‍ പറയുന്നതിതാണ്​

 


പ്രി​ട്ടോറിയ: ഒമിക്രോണ്‍ വൈറസ്​ വകഭേദത്തിന്​ ഗുരുതര ​രോഗ ലക്ഷണങ്ങളില്ലെന്ന്​ പുതിയ വൈറസ്​ ഭീഷണി ലോകത്തെ അറിയിച്ച ദക്ഷിണാഫ്രിക്കന്‍ ഡോക്​ടര്‍ ആംഗെലിക്​ കൂറ്റ്​സീ.

കഴിഞ്ഞ 10 ദിവസമായി ത​െന്‍റ കീഴില്‍ ചികിത്സയിലുള്ള 30 ഓളം രോഗികള്‍ക്ക്​ സാധാരണ ലക്ഷണങ്ങളേയുള്ളുവെന്നും പലരും ആശുപത്രിയില്‍ കിടക്കാതെ പൂര്‍ണ രോഗമുക്​തി നേടിയെന്നും അവര്‍ ഞായറാഴ്​ച എ.എഫ്​.പി വാര്‍ത്ത ഏജന്‍സിയോട്​ പറഞ്ഞു.

രോഗികളില്‍ കൂടുതലും 40 വയസില്‍ താഴെയുള്ളവരാണ്​. ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ്​ അവര്‍ക്കുണ്ടായതെന്ന്​ ഡോക്​ടര്‍ പറഞ്ഞു. ഈ മാസം 18നാണ്​ ഡെല്‍റ്റ വകഭേദമല്ലാത്ത മറ്റൊരു വൈറസി​െന്‍റ സാന്നിധ്യത്തെപ്പറ്റി കൂറ്റ്​സി അധികൃതരെ അറിയിച്ചത്​. തുടര്‍ന്ന്​ ദക്ഷിണാഫ്രിക്കയിലെ ശാസ്​ത്രജ്​ഞരാണ്​ ബി1.1.529 എന്ന വൈറസാണെന്ന്​ ഈ മാസം 25ന്​ സ്​ഥിരീകരിച്ചത്​.

പിന്നീടാണ്​ ലോകമാകെ പുതിയ വൈറസ്​ ഭീതി പരന്നത്​. ​എത്ര മാരകമാണ്​​ പുതിയ വൈറസ്​ എന്ന്​ ഇനിയും തിരിച്ചറിയാത്ത സാഹചര്യത്തില്‍ ഇല്ലാത്ത ഭീഷണി കലര്‍ത്തി അതിനെ അവതരിപ്പിച്ചത്​ നിര്‍ഭാഗ്യകരമാണെന്നും തങ്ങള്‍ ഈ രീതിയില്‍ ഒമിക്രോണിനെ അവതരിപ്പിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. വാക്​സിന്‍ എടുക്കാത്തവര്‍ക്കും നേരിയ ലക്ഷണങ്ങളേ കാണാനുള്ളൂ. യൂ​േറാപ്പിലെ പലര്‍ക്കും ഈ വൈറസ്​ ബാധിച്ചിട്ടുണ്ടാകാമെന്നും അവര്‍ പറഞ്ഞു.

അതേസമയം, ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്‌​.ഒ)വൈറസി​െന്‍റ പൂര്‍ണ വിവരങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡ്​ വന്നവര്‍ക്ക്​ വീണ്ടും ഒമിക്രോണ്‍ ബാധിക്കാന്‍ സാധ്യത കൂടുതലാണെന്ന്​ ഡബ്ല്യു.എച്ച്‌​.ഒ പറയുന്നു. എന്നാല്‍ ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിവേഗം പടരുന്നതാണോ കൂടുതല്‍ മാരകമാണോ എന്നും​ സ്​ഥിരീകരിച്ചിട്ടില്ല.

Post a Comment

0 Comments