Mobile Phone | കടുത്ത വയറുവേദന; ആറുമാസം മുമ്ബ് വിഴുങ്ങിയ മൊബൈല്‍ ഫോണ്‍ പുറത്തെടുത്തപ്പോള്‍ ശരിയായി



ആറ് മാസമായി തുടരുന്ന കടുത്ത വയറുവേദനയുമായാണ് രോഗി ആശുപത്രിയില്‍ എത്തിയത്. ഈജിപ്തിലെ ഹോസ്പിറ്റലില്‍ എത്തിയ രോഗിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കണ്ടെത്തിയത് വയറിനകത്ത് മൊബൈല്‍ ഫോണും(mobile phone).വയറുവേദനയുടെ(abdominal pain) കാരണം കണ്ടെത്താനായി രോഗിയുടെ എക്സ്റേ( X-ray )എടുത്തപ്പോഴാണ് വയറിനകത്ത് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്(mobile phone in the body of a man).

ആറ് മാസം മുമ്ബ് ഇയാള്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങിയെന്നാണ് ഡോക്ടര്‍മാര്‍ മനസ്സിലാക്കിയത്. ഈജിപ്തിലെ അസ്വാന്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നിന്ന് രോഗിയുടെ വയറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

ആറ് മാസം മുമ്ബാണ് ഇയാള്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങിയത്. വയറ്റിനകത്ത് മൊബൈല്‍ ഫോണ്‍ കുടുങ്ങിയത് ഇയാള്‍ക്ക് അറിയുമായിരുന്നു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഇതിന് ഡോക്ടറെ കാണാതെ സ്വാഭാവികമായി മൊബൈല്‍ പുറത്തു വരുന്നത് കാത്തിരിക്കുകയായിരുന്നു ഇയാള്‍.

എന്നാല്‍ ഇയാളുടെ ഊഹത്തിന് വിരുദ്ധമായി മൊബൈല്‍ വയറ്റില്‍ കുടങ്ങി. ഇതോടെ കഠിനമായ വയറുവേദനയും തുടങ്ങി. തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തുന്നത്. വയറുവേദയുമായി എത്തിയ രോഗിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതോടെ വയറ്റില്‍ മൊബൈല്‍ ഫോണ്‍ കുടുങ്ങിയതായി കണ്ടെത്തുകയായിരുന്നു.

ആറ് മാസമായി വയറ്റിനുള്ളില്‍ കിടന്നതോടെ അടിവയറ്റില്‍ തീവ്രമായ അണുബാധയും ഉണ്ടായിരുന്നു. പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തി ചികിത്സ നേടാന്‍ ഇനിയും വൈകിയിരുന്നെങ്കില്‍ ജീവഹാനി വരെ സംഭവിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ആരോഗ്യനില വീണ്ടെടുത്തതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

-Cancer | ക്യാന്‍സര്‍ ഭേദമാകാന്‍ കഞ്ചാവിന്റെ എണ്ണ? ശാസ്ത്രലോകത്തെ ഞെട്ടിച്ച്‌ 80കാരിയുടെ അനുഭവം

ആശുപത്രിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു ശസ്ത്രക്രിയ എന്നാണ് അസ്വാന്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ മുഹമ്മദ് എല്‍ ദഹ്ശോരി പറയുന്നത്.

വയറ്റില്‍ കുടുങ്ങിയ ഫോണ്‍ ആറ് മാസമായി ഭക്ഷണം തടഞ്ഞുവയ്ക്കുകയും ഗുരുതരമായ അണുബാധയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

പാചകത്തിനിടെ തന്തൂരി റൊട്ടിയില്‍ തുപ്പിയയാള്‍ അറസ്റ്റില്‍; വീഡിയോ വൈറല്‍

പാചകത്തിനിടെ തന്തൂരി റൊട്ടിയില്‍ (Tandoori Roti) തുപ്പിയ (Spits) വയോധികന്റെ (Elderly Man) ദൃശ്യങ്ങള്‍ ക്യാമറയില്‍ (Camera) കുടുങ്ങി.ചിക്കന്‍ പോയിന്റ് (Chicken Point) എന്ന ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഒരു ധാബയില്‍ (Dhaba in Ghaziabad) ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ റൊട്ടികളില്‍ തുപ്പിയത്. ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി(Viral Video). ഇതോടെ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു.

ചിക്കന്‍ പോയിന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഒരാളാണ് തന്തൂരില്‍ ഇടുന്നതിനുമുമ്ബ് റൊട്ടിയില്‍ തുപ്പുന്ന ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍, ആ മനുഷ്യന്‍ ചൂടുള്ള തന്തൂരിനകത്ത് വയ്ക്കുന്നതിന് മുമ്ബ് റൊട്ടികളില്‍ തുപ്പുന്നതായി കണ്ടെത്തി. ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലക്കാരനായ തമിസുദ്ദീന്‍ എന്നയാളാണ് അറസ്റ്റിലായത്. ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ വൈറലാവുകയും ആയിരക്കണക്കിന് ആളുകള്‍ ഇത് കാണുകയും ചെയ്തു. പാചകക്കാരന്റെ പ്രവൃത്തിയില്‍ വെറുപ്പ് തോന്നുകയും ഇയാള്‍ക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്.



Post a Comment

0 Comments