കേരള ലോട്ടറിയുടെ സെറ്റ് വില്‍പന അവസാനിപ്പിക്കാന്‍ നടപടിയുമായി ലോട്ടറി വകുപ്പ്.സെയിം എന്ന പേരില്‍ ലോട്ടറി ടിക്കറ്റുകളുടെ അവസാന നാല് നമ്ബറുകള്‍ ഒരു പോലെയാക്കി നടത്തുന്ന വില്‍പന രീതി വ്യാപകമായതിന് പിന്നാലെയാണ് നടപടി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ സെറ്റ് വില്‍പന വ്യാപകമാണെന്നാണ് ഇന്റേണല്‍ വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍.
12 ടിക്കറ്റിലധികം ടിക്കറ്റുകള്‍ സെറ്റാക്കി ഒരാള്‍ വില്‍പന നടത്തുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെയാണ് ഇടപെടല്‍ കര്‍ശനമാക്കുന്നത്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോട്ടയം ജില്ലതളിലാണ് സെറ്റ് ലോട്ടറി വില്‍പന വ്യാപകമായിട്ടുള്ളത്. മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പെടെ ലോട്ടറിയെത്തിച്ചാണ് ഇത്തരത്തില്‍ സെറ്റ് വില്‍പനയ്ക്ക് വഴിയൊരുക്കുന്നത്. ഇത്തരം ഇടപാടുകള്‍ക്ക് പിന്നില്‍ ഇതര സംസ്ഥാന ലോട്ടറി മാഫിയകള്‍ ആണെന്നാണ് വിലയിരുത്തല്‍.
പതിനായിരം രൂപയില്‍ താഴെയുള്ള സമ്മാനമാണ് അവസാന നാല് അക്കങ്ങള്‍ക്ക് ലഭിക്കുക. എന്നാല്‍ എടുക്കുന്ന ലോട്ടറികളുടെ എണ്ണത്തിന് അനുസരിച്ച് തുക ഉയരും. അപ്പോഴും നികുതി നല്‍കേണ്ട സാഹചര്യമില്ല. ഇതാണ് ആളുകളെ സെറ്റ് ലോട്ടറിയെടുക്കുന്നതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന തുകയ്ക്ക് ടിക്കറ്റ് എടുത്ത് പണം നഷ്ടം ഉയരാനുള്ള സാധ്യതയും സെറ്റ് ലോട്ടറിയ്ക്ക് പിന്നിലുണ്ട്.
പ്രതിദിനം 94,20,000 ടിക്കറ്റുകളാണ് കേരള ലോട്ടറിയുടേതായി വില്‍പനയ്ക്ക് എത്തുന്നത്. ഇതില്‍ 70 ശതമാനവും സെയിം നമ്ബര്‍ എന്ന പേരില്‍ സെറ്റുകളായാണ് വില്‍പനയ്ക്ക് എത്തുന്നതും. ഏജന്റുമാര്‍ പരിചയക്കാര്‍ക്കാണ് ഇത്തരം സെറ്റുകള്‍ വില്‍പന നടത്തുന്നത്. സെറ്റ് ലോട്ടറികള്‍ വില കുറച്ച് നല്‍കുന്ന നിലയുമുണ്ട്.
അതേസമയം, സെറ്റ് ലോട്ടറി വില്‍പന നിയമവിരുദ്ധമായതിനാല്‍ ഇത്തരം ഇടപാടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നാണ് ലോട്ടറി വകുപ്പിന്റെ നിലപാട്. ഏജന്‍സി റദ്ദ് ചെയ്യുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കുന്ന നിലയുണ്ടാവും. ഇത്തരം നിയമ വിരുദ്ധ വില്‍പന ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരം നല്‍കാനാവും. ഇതിനായി ടോള്‍ഫ്രീ നമ്ബര്‍ ഉള്‍പ്പെടെ തയ്യാറാക്കിയിരിക്കുകയാണ് ലോട്ടറി വകുപ്പ്.
0 Comments