ഒട്ടുമിക്ക ദമ്ബതിമാരുടെയും ഏറ്റവും വലി ആഗ്രഹമാണ് ഒരു കുഞ്ഞ് എന്നത്. എന്നാല്‍, ഇതിന് കഴിയാത്ത നിരവധി പേരുണ്ട്.ഇതുപോലെയാണ്, ഗുജറാത്ത് സ്വദേശികളായ മാല്‍ധാരിയുടെയും ജുവന്‍ബെന്‍ റബാരിയുടെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു കുഞ്ഞ് വേണമെന്നുള്ളത്.
ഇപ്പോളിതാ, ആ ആഗ്രഹം സാക്ഷാത്കരിച്ചുകൊണ്ട് എഴുപതാം വയസ്സില്‍ ജുവന്‍ബെന്‍ അമ്മയായിരിക്കുകയാണ്. വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ദരെ പോലും അമ്ബരപ്പിച്ചാണ് ഈ പ്രായത്തില്‍ ജുവന്‍ബെന്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
ഗുജറാത്തിലെ മോറ ഗ്രാമത്തിലാണ് മാല്‍ധാരിയും ജുവന്‍ബെന്‍ റബാരിയും താമസിക്കുന്നത്. ഐവിഎഫ് ചികിത്സയിലൂടെയാണ് എഴുപതാം വയസ്സില്‍ ജുവന്‍ബെന്‍ അമ്മയായിരിക്കുന്നത്. ഈ പ്രായത്തില്‍ ഗര്‍ഭധാരണം അസാധ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാല്‍ ദമ്ബതികളുടെ സ്വന്തം ഉത്തരവാദിത്തത്തിനുമേല്‍ ചികിത്സ ആരംഭിക്കുകയായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണിതെന്നാണ് ഇവരെ ചികിത്സിച്ച ഡോക്ടര്‍ നരേഷ് ബാനുശാലി പറയുന്നത്.
ഐവിഎഫിലൂടെ ആരോഗ്യമായ ഗര്‍ഭപാത്രമുള്ള ഏത് സ്ത്രീയ്‌ക്കും ഗര്‍ഭധാരണം സാധ്യമാണ്. എന്നാല്‍ ജുവന്‍ബെനിന്റെ പ്രായമായിരുന്നു ഇവിടെ വെല്ലുവിളി ഉയര്‍ത്തിയത്.
എങ്കിലും കുഞ്ഞെന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ഏത് പ്രതിസന്ധിയെയും നേരിടാന്‍ അവര്‍ തയ്യാറാകുകയായിരുന്നു. ഇതിന്റെ ഫലമായാണ് ജുവന്‍ബെന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
0 Comments