കെട്ടിപ്പിടിക്കുന്നതും, ചുംബിക്കുന്നതും ഇസ്ലാമിക പാഠങ്ങള്‍ക്ക് എതിര് : സീരിയലുകളിലെ രംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പാകിസ്താന്‍

 


ഇസ്ലാമാബാദ് ; ടിവി സീരിയലുകളിലെ പ്രേമരംഗങ്ങള്‍ക്ക് കടിഞ്ഞാണിട്ട് പാകിസ്താന്‍ . പാക് ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് പ്രാദേശിക ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളിലെ ഉള്ളടക്കങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

"ആലിംഗനങ്ങള്‍, പ്രേമ രംഗങ്ങള്‍, വിവാഹേതര ബന്ധങ്ങള്‍, അശ്ലീല രംഗങ്ങള്‍, മോഡേണ്‍ ഡ്രസ്സിംഗ്, കിടപ്പറ രംഗങ്ങള്‍ , വിവാഹിതരായ ദമ്ബതികളുടെ പ്രണയം എന്നിവ ഇസ്ലാമിക നിയമങ്ങളെയും, പാകിസ്താന്‍ സമൂഹത്തിന്റെ സംസ്കാരത്തെയും അവഗണിക്കുന്നതാണ് " വിജ്ഞാപനത്തില്‍ പറയുന്നു.

ഇത്തരം ഉള്ളടക്കത്തിനെതിരെ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും അതോറിറ്റി പറയുന്നു . ഇത്തരം പരിപാടികള്‍ പാകിസ്താന്‍ സമൂഹത്തിനെ യഥാര്‍ത്ഥത്തില്‍ ചിത്രീകരിക്കുന്നതല്ലെന്നും വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്‍-ഹൗസ് മോണിറ്ററിംഗ് കമ്മിറ്റി മുഖേന ഈ പരിപാടികളുടെ ഉള്ളടക്കം ശരിയായി അവലോകനം ചെയ്യണം . കാഴ്ചക്കാരുടെ ആശങ്കകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കി എഡിറ്റ് ചെയ്യുകയോ, ഭേദഗതി ചെയ്യുകയോ വേണമെന്നും അതോറിറ്റി എല്ലാ ടിവി ചാനലുകളോടും നിര്‍ദ്ദേശിച്ചു.

എല്ലാ സാറ്റ്ലൈറ്റ് ടിവി ലൈസന്‍സികളും ഇനി മുതല്‍ അത്തരം ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തുകയും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം, അറിയിപ്പില്‍ പറയുന്നു.

Post a Comment

0 Comments