ചെന്നൈ: അന്തരിച്ച പ്രമുഖ ഹൃദ്രോഗ വിദഗ്ധനും ചെന്നൈ അപ്പോളോ ആശുപത്രി മെഡിക്കല്‍ സര്‍വീസസ് ഡയറക്ടറുമായ പത്തനംതിട്ട അയിരൂര്‍ കുരുടാമണ്ണില്‍ ഡോ.കെ.എ.ഏബ്രഹാം (ആബി, 79) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക്.അണ്ണാ നഗര്‍ ജറുസലം മാര്‍ത്തോമ്മാ ദേവാലയത്തില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ശുശ്രൂഷകള്‍ക്കു ശേഷം മൂന്നിന് കില്‍പ്പോക്ക് സെമിത്തേരിയില്‍ സംസ്‌ക്കരിക്കും..
ഇന്ദിരാ ഗാന്ധി പ്രശംസാപത്രം നല്‍കി ആദരിച്ച മഹാനായിരുന്നു ഡോ.കെ.എ.ഏബ്രഹാ. 30 വര്‍ഷത്തിലേറെ റെയില്‍വേ സര്‍വീസില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം പെരമ്ബൂര്‍ റെയില്‍വേ ആശുപത്രിയെ രാജ്യത്തെ ഏറ്റവും മികച്ച റഫറല്‍ ആശുപത്രിയായി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 2002ലാണു ഇവിടെ നിന്നും ചീഫ് കാര്‍ഡിയോളജിസ്റ്റായി വിരമിച്ചത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചു. രാജ്യം പത്മശ്രീയും റെയില്‍വേ ദേശീയ പുരസ്‌കാരവും നല്‍കി ആദരിച്ചു.
ഉന്നത മെഡിക്കല്‍ ബിരുദങ്ങളായ എഫ്‌എസിസി (യുഎസ്), എംആര്‍സിപി (ലണ്ടന്‍), എഫ്‌ആര്‍സിപി (ലണ്ടന്‍) എന്നിവ നേടിയ അദ്ദേഹം അക്കാലത്ത് എഫ്‌എസിസി കരസ്ഥമാക്കിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്നാണു മെഡിക്കല്‍ ബിരുദം നേടിയത്. തുടര്‍ന്നു 3 വര്‍ഷം ആര്‍മി മെഡിക്കല്‍ കോറില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ഇന്ത്യപാക്ക് യുദ്ധസമയത്തെ സ്തുത്യര്‍ഹ സേവനത്തിനു പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രശംസാപത്രം നല്‍കിയിരുന്നു.
പരേതനായ എന്‍ജിനീയര്‍ കെ.സി.ഏബ്രഹാമിന്റെയും പുത്തന്‍കാവ് കിഴക്കേത്തലയ്ക്കല്‍ അലക്‌സാന്‍ഡ്രിനയുടെയും മകനായി 1942 മാര്‍ച്ച് 14നാണു ജനിച്ചത്. ഭാര്യ: കോട്ടയം പുള്ളിയില്‍ ബേബി ഏബ്രഹാം. മക്കള്‍: ഡോ. സിബി മാമ്മന്‍, ആന്‍ ഏബ്രഹാം. മരുമകന്‍: കണ്ടത്തില്‍ അരുണ്‍ മാമ്മന്‍ (വൈസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, എംആര്‍എഫ്).
0 Comments