'ഞാനൊന്ന് കെട്ടിപിടിച്ചോട്ടെ'; എയര്‍പോര്‍ട്ട് ജീവനക്കാരനോട് അനുവാദം ചോദിച്ച്‌ പെണ്‍കുഞ്ഞ്; വൈറലായി വീഡിയോ

 


കുഞ്ഞുങ്ങളാണ് ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ സൃഷ്ടി എന്ന് പറയാറുണ്ട്. അവരുടെ ചിരിയും കളിയും കുസൃതിയുമെല്ലാം ചിരിച്ചു കൊണ്ട് ആസ്വദിക്കുന്നവരാണ് നമ്മള്‍.ഇപ്പോഴിതാ ഒരു പെണ്‍കുഞ്ഞിന്റെ നിഷ്‌കളങ്കമായ ഒരു ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വീഡിയോ ചിത്രീകരിച്ചത് എന്ന് കരുതുന്നു. വീഡിയോയില്‍, സുന്ദരിയായ പെണ്‍കുട്ടി രണ്ട് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ നടക്കുന്നതായി കാണാം. അവള്‍ എയര്‍പോര്‍ട്ട് ജീവനക്കാരോട് തന്റെ ആന്റിയെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ എന്ന് അനുവാദം ചോദിക്കുകയാണ്.

അനുമതി കിട്ടിയ ഉടന്‍ അവള്‍ ആന്റിയുടെ അടുത്തേക്ക് ഓടി. ആന്റിയെ വിളിക്കുമ്ബോള്‍ അവര്‍ തിരിഞ്ഞ് അവളെ കെട്ടിപ്പിടിക്കാന്‍ ഓടിവരുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

ഇന്നത്തെ ദിവസത്തെ സന്തോഷം എന്നും എന്തൊരു ക്യൂട്ടാണ് എന്നുമൊക്കെയായി നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

എന്താണ് നിങ്ങളുടെ സ്വപ്ന ജോലി?(dream job) ഒരു പണിയുമെടുക്കാതെ ചുമ്മാ കിടക്കയില്‍ കിടന്ന് സിനിമയും സീരീസും കാണാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. അതിന് പ്രതിഫലം കൂടി ലഭിച്ചാലോ? പറയുന്നത് വെറുതേയല്ല, പുതിയൊരു ജോലിക്കുള്ള അവസരമാണ്. നിങ്ങളുടെ ദിവസം മുഴവന്‍ ജോലി, കിടക്കയില്‍ കിടന്ന് നെറ്റ്ഫ്ലിക്സിലെ(Netflix) സിനിമകളും സീരീസുകളും ഇഷ്ടംപോലെ കാണുക. വര്‍ഷം 25 ലക്ഷത്തിലധികം രൂപ പ്രതിഫലവും.

ആഡംബര കിടക്ക നിര്‍മാതാക്കളാണ് പുതിയ ജോലിയിലേക്ക് ആളുകളെ ക്ഷണിച്ചിരിക്കുന്നത്. ക്രാഫ്റ്റഡ് ബെഡ്സ് കമ്ബനി തങ്ങളുടെ പുതിയ കിടക്കയുടെ ഗുണനിലവാരം പരിശോധിക്കാനാണ് പുതിയ ജോലി നല്‍കുന്നത്. ജോലി ലഭിച്ചാല്‍ ആകെ ചെയ്യേണ്ടത് കമ്ബനിയുടെ പുതിയ കിടക്കയില്‍ ദിവസം മുഴുവന്‍ കിടന്ന് നെറ്റ്ഫ്ലിക്സ് ആസ്വദിക്കുക.

ഇങ്ങനെ ചെയ്താല്‍ ഒരു വര്‍ഷം നിങ്ങള്‍ക്ക് ലഭിക്കുന്ന തുക 24,000 യൂറോ ആണ്. അതായത് ഏകദേശം ഇരുപത്തിനാല് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ.

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച കിടക്കകള്‍ തന്നെ നല്‍കണമെന്ന് നിര്‍ബന്ധമുള്ള കമ്ബനിയാണ് ക്രാഫ്റ്റഡ് ബെഡ്സ്. കിടക്കയില്‍ കിടന്നാല്‍ പിന്നെ എഴുന്നേല്‍ക്കാന്‍ തോന്നരുത്. അതുതന്നെയാണ് കമ്ബനി ഉദ്ദേശിക്കുന്നതും.

ഇനി ജോലിയുടെ വിശദാംശങ്ങളിലേക്ക് വരാം, ആഴ്ച്ചയില്‍ മുഴുവന്‍ ദിവസവും ജോലിയുണ്ട്. ജോലി കിടപ്പ് തന്നെ. ഓരോ ആഴ്ച്ചയും പുതിയ വ്യത്യസ്ത കിടക്കളായിരിക്കും നല്‍കുക. ചുമ്മാ കിടന്നാല്‍ പോരാ, ഓരോ കിടക്കയെ കുറിച്ചും വിശദമായി എഴുതണം. കിടക്ക എത്രത്തോളം നല്ലതാണ്, പോരായ്മകള്‍ എന്തൊക്കെയാണ് തുടങ്ങി എല്ലാം രേഖപ്പെടുത്തി വെക്കണം.

കിടക്കയില്‍ കിടന്ന് നിങ്ങള്‍ക്ക് എന്തും ചെയ്യാം, ഇഷ്ടമുള്ളത്ര സമയം കിടന്നുറങ്ങാം, നെറ്റ്ഫ്ലിക്സ് കാണാം, തുടങ്ങി കിടക്കയില്‍ കിടന്ന് ചെയ്യാവുന്നതെല്ലാം ചെയ്യാം. ഈ ജോലി ചെയ്യാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങേണ്ടതില്ലെന്നതാണ് മറ്റൊരു സൗകര്യം.

എല്ലാ ആഴ്ച്ചയും കിടക്കകള്‍ വീട്ടിലേക്ക് എത്തും. ചുമ്മാ കിടന്ന് പണം സമ്ബാദിക്കാം എന്ന് പറയുന്നത് ഈ ജോലിക്കല്ലേ ? പക്ഷേ, ഇന്ത്യയിലുള്ളവര്‍ക്ക് ഈ ജോലി കിട്ടില്ല. നിലവില്‍ ബ്രിട്ടനാണ് ജോലി സ്ഥലം. ബ്രിട്ടനിലുള്ള മലയാളികള്‍ക്കും ജോലിക്ക് അപേക്ഷിക്കാം. ജോലിയില്‍ വീഴ്ച്ച വരുത്താതെ, കമ്ബനി ആവശ്യപ്പെടുന്നതുപോലെ കിടന്ന് അഭിപ്രായം പറഞ്ഞാല്‍ മാത്രം മതി.

Post a Comment

0 Comments