'എന്നെ സസ്‌പെന്‍ഡ് ചെയ്ത കൊണാണ്ടന്മാര്‍ അറിയാന്‍ ഒരു കാര്യം' വെള്ളക്കെട്ടിലൂടെ ആനവണ്ടിയോടിച്ച ഡ്രൈവര്‍ക്ക് പറയാനുള്ളത്

 


കോട്ടയം: വെള്ളക്കെട്ടില്‍ പാതി മുങ്ങിയ കെഎസ്‌ആര്‍ടിസി ബസിന്റെ വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.ഇതിനുപിന്നാലെ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.പൂഞ്ഞാര്‍ ടൗണില്‍ സെന്റ്. മേരീസ് പളളിയുടെ മുന്നിലെ വലിയ വെളളക്കെട്ടിലൂടെ ബസ് ഓടിച്ച്‌ യാത്രക്കാരുടെ ജീവന് ഭീഷണിയും, ബസിന് നാശനഷ്ടവും വരുത്തിയതിനാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

കെഎസ്‌ആര്‍ടി‌സി മാനേജിംഗ് ഡയറക്‌ടര്‍ക്ക് ഗതാഗത മന്ത്രി ആന്റണി രാജു നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്.ജയദീപിനെ സസ്‌പെന്‍ഡ് ചെയ്‌തത്. ഇപ്പോഴിതാ തനിക്കെതിരെയുള്ള നടപടിയെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് എസ്.ജയദീപ്.

'കെ എസ് ആര്‍ ടി സിയിലെ എന്നെ സസ്‌പെന്‍ഡ് ചെയ്ത കൊണാണ്ടന്‍മാര്‍ അറിയാന്‍ ഒരു കാര്യം, എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം, അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്‌പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാന്‍ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക.ഹ ഹ ഹ ഹാ.'- എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

'ഒരു അവധി ചോദിച്ചാല്‍ തരാന്‍ വലിയ വാലായിരുന്നവന്‍ ഇനി വേറെ ആളെ വിളിച്ച്‌ ഓടിക്കട്ടെ. അല്ലെങ്കില്‍ അവന്‍ ഓടിക്കട്ടെ. അവനൊക്കെ റിട്ടയര്‍ ചെയ്തു കഴിയുമ്ബോള്‍ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാല്‍ വല്ലോ സ്‌കൂള്‍ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച്‌ അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാന്‍ വീട്ടുകാര്യങ്ങള്‍ നോക്കി TS NO 50 ല്‍ ഉം പോയി സുഖിച്ച്‌ വിശ്രമിക്കട്ടെ.'- എന്ന് പറഞ്ഞ് മറ്റൊരു കുറിപ്പും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Post a Comment

0 Comments