റോഡ് സൈഡില്‍ സ്ഥലമുണ്ടോ, അഞ്ച് പൈസ മുടക്കാതെ ഇലക്‌ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ തുടങ്ങി പണം സമ്ബാദിക്കാം


 ഇനി വരുന്ന കാലം ഇലക്‌ട്രിക് യുഗമാണെന്ന് ഏറെക്കുറെ തീര്‍ച്ചയായിക്കഴിഞ്ഞു. വരുന്ന നാല് വര്‍ഷത്തിനുള്ളില്‍ കൊച്ചു കേരളത്തിന്റെ നിരത്തുകളില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ഇലക്‌ട്രിക് വാഹനങ്ങളാവും കുതിച്ച്‌ പായുന്നത്.ഇതോടെ ഇലക്‌ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ രംഗത്തും മികച്ച ബിസിനസ് സാദ്ധ്യതകളാണ് തുറക്കപ്പെടുക.

 കേരളത്തില്‍ വൈദ്യുതി വിതരണ രംഗത്തെ കുത്തക സ്വന്തമാക്കിയ കെ എസ് ഇ ബി ഇലക്‌ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സംസ്ഥാനവ്യാപകമായി ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ സ്ഥല ദൗര്‍ലഭ്യവും, ഒന്നിച്ച്‌ അനേകം ചാര്‍ജിംഗ് സ്റ്റേഷന്‍ തുടങ്ങുവാനുള്ള സാമ്ബത്തിക ബുദ്ധിമുട്ടും കാരണം പൊതുജനങ്ങളുമായി ചേര്‍ന്ന് സ്റ്റേഷനുകള്‍ ആരംഭിക്കുവാനാണ് കെ എസ് ഇ ബി ലക്ഷ്യമിടുന്നത്. ഇതിനായി മൂന്ന് മോഡലുകളാണ് കെ എസ് ഇ ബിയുടെ മുന്നിലുള്ളത്.


മോഡല്‍ 1

ഇലക്‌ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള സ്ഥലവും, സാമ്ബത്തികവുമുള്ള നിക്ഷേപകര്‍ക്കാണ് ഈ പ്ലാന്‍. ഇതില്‍ കെ എസ് ഇ ബി അവരുടെ നോഡല്‍ ഏജന്‍സി മുഖാന്തരം ഇലക്‌ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പൂര്‍ത്തീകരിച്ച്‌ ഉടമയ്ക്ക് കൈമാറും. പദ്ധതിയില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണമായും ഉടമയ്ക്ക് ലഭിക്കും.


മോഡല്‍ 2

സംസ്ഥാനത്തെ പ്രധാന നിരത്തുകളുടെ വശങ്ങളില്‍ സ്ഥലമുള്ളവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ മോഡല്‍. ഇവിടെ ഇലക്‌ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ തുടങ്ങാന്‍ സാമ്ബത്തികം ഇല്ലെങ്കിലും താത്പര്യമുള്ളവര്‍ക്ക് കെ എസ് ഇ ബിയെ സമീപിക്കാം. ചാര്‍ജിംഗ് സ്റ്റേഷന്‍ പൂര്‍ണമായും സ്വന്തം ചിലവില്‍ കെ എസ് ഇ ബി പൂര്‍ത്തിയാക്കുകയും, ലഭിക്കുന്ന വരുമാനം പങ്കിടുകയും ചെയ്യും.


മോഡല്‍ 3

സ്ഥലം സ്വന്തമായിട്ടുള്ളവരെയും, ചാര്‍ജിംഗ് സ്റ്റേഷന്‍ തുടങ്ങാന്‍ കുറച്ച്‌ പണം മാത്രമുള്ളവരെയും ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. ഇവിടെ ഇലക്‌ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ തുടങ്ങാനുള്ള പണം കെ എസ് ഇ ബിയും, ഉടമയും ചേര്‍ന്ന് നിക്ഷേപിക്കും. വരുമാനം നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ പങ്കിട്ടെടുക്കുകയും ചെയ്യും.

Post a Comment

0 Comments