മഴക്കെടുതി : സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 22 മരണം

 


സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ 8 പേരും കോഴിക്കോട് വടകരയില്‍ ഒരു കുട്ടിയും മരിച്ചു.ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ( kerala rain 22 dead )


കോട്ടയത്ത് നിന്ന് കണ്ടെടുത്ത മൃതദേഹങ്ങള്‍

കാവാലി (ഇന്നലെ കിട്ടിയത്)

1, ക്ലാരമ്മ

2, സിനി

3, സോന


കാവാലി (ഇന്ന് കിട്ടിയത്)

4, സാന്ദ്ര

5, മാര്‍ട്ടിന്‍

6, സ്‌നേഹ


പ്ലാപ്പള്ളിയില്‍ കിട്ടിയത്

7, റോഷ്‌നി

8, സരസമ്മ മോഹനന്‍

9, സോണിയ

10 അലന്‍


ഒഴുക്കില്‍ പെട്ടത്

ഷാലെറ്റ് (വെട്ടിക്കാനത്ത്)

രാജമ്മ (പട്ടിമറ്റം)

സിസിലി (ഏന്തയാര്‍)

ഇടുക്കിയില്‍ ഫൗസിയയുടേയും മകന്‍ അമീന്‍ സിയാദിന്റെയും മൃതദേഹമാണ് ഒടുവിലായി ലഭിച്ചത്. ഇനി ലഭിക്കാനുള്ളത് സച്ചു ഷാഹുലിന്റെ മൃതദേഹമാണ്.

കോഴിക്കോട് വടകര കണ്ണൂക്കര സ്വദേശി പട്ടാണി മീത്തല്‍ ഷംജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. കുന്നുമ്മക്കരയിലെ മാതാവിന്റെ വീട്ടിലായിരുന്നു റൈഹാന്‍ ഉണ്ടായിരുന്നത്. രാവിലെ കടയില്‍ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടില്‍ വീഴുകയായിരുന്നു. പരിസരവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. 18 ദുരിതാശ്വാസ ക്യാമ്ബുകളിലായി 373 പേരാണ് കഴിയുന്നത്. 88 കുടുംബങ്ങളെ മല്ലപ്പള്ളിയില്‍ മാറ്റി പാര്‍പ്പിച്ചു. കോഴഞ്ചേരിമല്ലപ്പള്ളി റൂട്ടില്‍ ഉള്‍പ്പെടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

Post a Comment

0 Comments