ഓരോ വ്യക്തിയുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ് സ്വന്തമായി ഒരു വീട് എന്നത്.എന്നാല്‍ പുതിയ വീട്ടിലേക്ക് പ്രവേശിക്കുമ്ബോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഭാവി ജീവതത്തെ കൂടുതല്‍ സുഖപ്രദമാക്കും.വാസ്തു അനുസരിച്ച് സൂര്യന്‍,ഭൂമി,ജലം,അഗ്‌നി,വായു തുടങ്ങിയവയുടെ കൃത്യമായ സംയോജനത്തിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത് എങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും എന്നത് പലര്‍ക്കും അറിയാവുന്നതാണ്.എന്നാല്‍ ഗൃഹപ്രവേശന സമയത്ത് പിന്‍തുടരുന്ന ചില കാര്യങ്ങള്‍ കുടുംബത്തിന്റെ ദീര്‍ഘകാല ഐശ്യത്തിന് വഴി വയ്ക്കും.അത്തരത്തിലുള്ള ചില കാര്യങ്ങള്‍ നമുക്ക് നോക്കാം
ഗൃഹപ്രവേശനത്തിന് ദിവസം തെരഞ്ഞെടുക്കുമ്ബോള്‍
അക്ഷയ തൃതിയ,ഗണേശചതുര്‍ത്ഥി,നവരാത്രി, വിജയദശമി, വസന്ത പഞ്ചമി,ദസറ തുടങ്ങിയ വിശേഷ ദിവസങ്ങളിലെ മുഹൂര്‍ത്തങ്ങളാണ് ഗൃഹപ്രവേശനത്തിന് ഉത്തമം.ദസറ ആഘോഷിക്കുന്ന ദിവസം പൂര്‍ണ്ണമായി ഗൃഹപ്രവേശനത്തിനുള്ള മുഹൂര്‍ത്തങ്ങളാണ്.എന്നാല്‍ ഉത്തരായനം,ഹോളി,ശ്രദ്ധപക്ഷ തുടങ്ങിയ ദിവസങ്ങള്‍ ഗൃഹപ്രവേശനത്തിന് ഉചിതമല്ല.
ഈ പണികള്‍ പൂര്‍ത്തിയാക്കിയിരിക്കണം
ഗൃഹ പ്രവേശനത്തിന് തയ്യാറെടുക്കുന്നതിന് മുമ്ബ് ചില ജോലികള്‍ ചെയ്തതീര്‍ക്കേണ്ടതുണ്ട്.അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വീടിന്റെ മേല്‍ക്കൂരയുമായി ബന്ധപ്പെട്ട ജോലികളാണ്.കൂടാതെ ഗൃഹപ്രവേശനത്തിന് മുമ്ബ് വീട് പെയിന്റ് ചെയ്യുന്നത് എപ്പോഴും കുടുംബാംഗങ്ങളുടെ ഐശ്യര്യത്തിന് കാരണമാകും.
വീടിന്റെ മുന്‍വശം അലങ്കരിക്കുമ്ബോള്‍
ഗൃഹപ്രവേശന സമയത്ത് വീടിന്റെ പ്രധാന വാതിലൂടെ ലക്ഷ്മി ദേവി വീടിനുള്ളിലേക്ക് പ്രവേശിക്കും എന്നാണ് വിശ്വാസം.അതുകൊണ്ട് തന്നെ വീടിന്റെ പ്രധാന വാതില്‍ അലങ്കരിക്കുമ്ബോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.മാവിലകളും ജമന്തി പൂക്കളും കൂട്ടിക്കെട്ടിയ തോരണത്താല്‍ അലങ്കരിക്കണം.ഒപ്പം ലക്ഷ്മി ദേവിയെ സൂചിപ്പിക്കുന്ന രൂപങ്ങളും ഉപയോഗിക്കാം.വീടിന് മുന്‍മ്ബില്‍ രംഗോലി വരയ്ക്കുന്നതും ഉചിതമാണ്
മറ്റ് ചില പ്രധാന കാര്യങ്ങള്‍
വിഗ്രഹങ്ങള്‍ വീടിന്റെ കിഴക്ക് ദിശയില്‍ സ്ഥാപിക്കണം
ഉപ്പ് വെള്ളം ഉള്‍പ്പെടെ ഉപയോഗിച്ച് വീട് നന്നായി വൃത്തിയാക്കുക.
പൂജയ്ക്ക് അനുയോജ്യമായ വസ്ത്രം ധരിക്കുക,കറുപ്പ് ഒഴുവാക്കാം.
ഗൃഹപ്രവേശന പൂജയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും എന്തെങ്കിലും സമ്മാനം നല്‍കണം; ആരും വെറുംകൈയോടെ വീടിന് പുറത്തിറങ്ങരുത്. ഒരു ചെറിയ വെള്ളി നാണയം, ഒരു ദൈവത്തിന്റെ വിഗ്രഹം, മധുരപലഹാരങ്ങളുടെ പെട്ടികള്‍ എന്നിവയാകാം.
0 Comments