ന്യൂഡല്‍ഹി: വര്‍ദ്ധിച്ചു വരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയില്‍ 3 ശതമാനം വര്‍ദ്ധനവിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.ഇത് 2021 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
അടിസ്ഥാന ശമ്ബളത്തിന്റെയും പെന്‍ഷന്റെയും നിലവിലുള്ള 28% തുകയ്ക്ക് ഇത് 3% അധികമായി നല്‍കേണ്ടതാണ്. ഈ തീരുമാനം 47.14 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും.
ഈ നീക്കം എല്ലാ വര്‍ഷവും സര്‍ക്കാരിന്റെ ഖജനാവിന് 9,488.70 കോടി രൂപയുടെ ബാധ്യത വരുത്തും. ജൂലൈയില്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുകയും ഡിഎ 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്ന ശമ്ബളത്തിന്റെ ഭാഗമാണ് ഡിഎ.
0 Comments