'സതീശന്‍ പറ്റിച്ചത് 1024 പേരെ; ഡി.ഡി പോയത് മുംബൈയിലെ വ്യാജ വിലാസത്തിലേക്ക്'; കൂടുതല്‍ തെളിവുകളുമായി അന്‍വര്‍

 


പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ വീണ്ടും വെളിപ്പെടുത്തലുമായി പിവി അന്‍വര്‍ എംഎല്‍എ.സതീശന്‍ മണി ചെയിനില്‍ ചേര്‍ത്തത് 1024 പേരെയാണ്. അവര്‍ രണ്ട് പേരേ വീതം ചേര്‍ത്തതും, പിന്നീട് ആ ആളുകള്‍ രണ്ട് പേരേ വീതം ചേര്‍ത്തതും കൂട്ടിയാല്‍ തന്നെ ആയിരങ്ങള്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് അന്‍വര്‍ പറഞ്ഞു.

 സതീശന്‍ 1024 ആളുകള്‍ വഴി സ്വരൂപിച്ചത് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 20 ലക്ഷം രൂപയ്ക്ക് മുകളിലാണെന്നും അന്‍വര്‍ വ്യക്തമാക്കി. മണി ചെയിനില്‍ ചേര്‍ന്നവരെ കൊണ്ട് എടുപ്പിച്ച ഡി.ഡി പോയിട്ടുള്ളത് മുംബൈയിലെ ഒരു വ്യാജ വിലാസത്തിലേക്കാണെന്നും അന്‍വര്‍ ആരോപിച്ചു. കേരളത്തിന്റെ ഇന്നത്തെ പ്രതിപക്ഷ നേതാവ് തീവെട്ടി കൊള്ളക്കാരനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്‍വര്‍ പറഞ്ഞത്: ''മണി ചെയിന്‍ തട്ടിപ്പ് മാത്രമല്ല, നല്ല ഒന്നാന്തരം തീവെട്ടി കൊള്ളയാണ് നടന്നിരുന്നത്. സതീശന്‍ ആളെ ചേര്‍ത്ത കമ്ബനിയുടെ പേരു കൃത്യമാണ്. 1990ല്‍ രൂപീകരിക്കപ്പെട്ട ആ കമ്ബനിയുടെ പേരില്‍ ആളെ ചേര്‍ത്തപ്പോള്‍ അതില്‍ രജിസ്‌ട്രേഡ് അഡ്രസ്സായി നല്‍കിയിരുന്നത് മുംബൈ കാലഘോടയിലെ ഒരു അഡ്രസ്സാണ്. എന്നാല്‍ മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സില്‍ നിന്ന് ലഭ്യമായ രേഖകള്‍ പ്രകാരം ഈ കമ്ബനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മുംബൈ അല്ല, ഗുജറാത്തിലെ അഹമ്മദാബാദിലാണ്.''

''അതായത്, ഒരാളില്‍ നിന്ന് 2000 രൂപ വീതം പിരിച്ചെടുത്തത് അവരെ കൊണ്ട് എടുപ്പിച്ച ഡി.ഡി പോയിട്ടുള്ളത് മുംബൈയിലെ ഒരു വ്യാജ അഡ്രസ്സിലേക്കാണ്.സതീശന്‍ ചേര്‍ത്ത ആളുകള്‍ 1024 പേരുണ്ട്.അവര്‍ രണ്ട് പേരേ വീതം ചേര്‍ത്തതും,പിന്നീട് ആ ആളുകള്‍ രണ്ട് പേരേ വീതം ചേര്‍ത്തതും കൂട്ടിയാല്‍ തന്നെ ആയിരങ്ങള്‍ തട്ടിപ്പിനിരയായിട്ടുണ്ട്.തങ്ങള്‍ മുടക്കിയ പണം തിരിച്ചുപിടിക്കാന്‍ ഉറപ്പായും ഇതിലെ ഓരോ അംഗങ്ങളും ശ്രമിച്ചിട്ടുണ്ടാവും. സതീശന്‍ 1024 ആളുകള്‍ വഴി സ്വരൂപിച്ചത് തന്നെ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വരും.ബാക്കി കൂടി കൂട്ടിയാല്‍,കോടികളുടെ തട്ടിപ്പ് അന്ന് നടന്നിട്ടുണ്ട്. വെറും കൊള്ളക്കാരനല്ല,കേരളത്തിന്റെ ഇന്നത്തെ പ്രതിപക്ഷ നേതാവ് തീവെട്ടി കൊള്ളക്കാരനാണ്.''

വിഡി സതീശനെതിരെ പിവി അന്‍വര്‍ ഉയര്‍ത്തിയ മണി ചെയിന്‍ തട്ടിപ്പ് ആരോപണത്തില്‍ വെളിപ്പെടുത്തലുമായി മുന്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന പിഎസ് രാജേന്ദ്രപ്രസാദും രംഗത്തെത്തിയിരുന്നു. അന്‍വര്‍ പറഞ്ഞത് സത്യമാണെന്നും വിഡി സതീശന്‍ മണി ചെയിന്‍ തട്ടിപ്പുവീരനാണെന്നും രാജേന്ദ്രപ്രസാദ് വെളിപ്പെടുത്തി. 1991ലാണ് സതീശന്‍ പറവൂരിലെത്തി മണി ചെയിന്‍ തട്ടിപ്പ് നടത്തിയത്. മണി ചെയിനില്‍ ചേര്‍ന്ന ആയിരത്തോളം പേരെ സതീശന്‍ വഞ്ചിച്ചെന്നും രാജേന്ദ്രപ്രസാദ് പറഞ്ഞു.

രാജേന്ദ്രപ്രസാദ് പറഞ്ഞത്: ''VD സതീശന്‍ മണിചെയിന്‍തട്ടിപ്പുവീരന്‍. PV അന്‍വര്‍ MLA പറഞ്ഞത് സത്യം. VD സതീശന്‍ പറവൂരില്‍ ആളുകളെ ചേര്‍ക്കാന്‍ തുടക്കം കുറിച്ച ഫോറത്തിന്റെകോപ്പി. VD സതീശന്‍ രണ്ടുപേരെ മണിചെയിനില്‍ ചേര്‍ത്തു. അവര്‍ ഒരോരുത്തര്‍ രണ്ടുപേരെ വീതംചേര്‍ത്തു. ആ നാലുപേര്‍ രണ്ടു പേരെവീതംചേര്‍ത്തു. അങ്ങിനെയാണ് മണിചെയിന്‍ വളരുന്നത്. കണയന്നൂര്‍ താലൂക്ക്, മരട് വില്ലേജില്‍, നെട്ടൂര്‍ദേശത്ത്, ദരിദ്രവാസി ആയ വടശേരി ദാമോദരന്റെ മകന്‍ VD സതീശന്‍, ഒരുഗതിയും പരഗതിയും ഇല്ലാതെ നടക്കുമ്ബോഴാണ് 1991ല്‍ ഒരു പഴയലാമ്ബിയും ഓടിച്ച്‌, മണിചെയിന്‍ തട്ടിപ്പിന് പറവൂരില്‍ ദ്യമായിവരുന്നത്. ഞാന്‍ പറവൂര്‍ സ്വദേശിയും, യൂത്ത്‌കോണ്‍ഗ്രസ്സ് എറണാകുളം ജില്ലാക്കമ്മറ്റിയുടെ മുന്‍ ജനറല്‍സെക്രട്ടറി ആണ്. ഞങ്ങളുടെ അടുക്കലാണ് VD സതീശന്‍ മണിചെയിനുമായി വന്നത്.

Gifts Up To Rs 2982800 Just For You.. ADDRESS:PERFECT PROGRESS FINANCE & MERCANTILE Co(P)Ltd, Kala Ghoda,Fort Bombay 23' എന്ന അഡസ്സാണ് മണിചെയിനില്‍ പ്രിന്റ്‌ചെയ്തിരുന്നത്. 650രൂപ..250രൂപ. 200രൂപ. 150രൂപ. 100രൂപവീതം 5ഘട്ടം, കൂടാതെ 150രൂപ കമ്ബനിക്ക്. 500രൂപ ചേര്‍ക്കുന്ന വ്യക്തിക്കും. ആകെ.2000രൂപക്കുള്ള 7 ഡിഡി ആണ് എടുക്കേണ്ടത്. SBI, ഫെഡറല്‍ബാങ്ക്, ധനലക്ഷ്മി ബാങ്കുകളില്‍നിന്നാണ് ഡിഡി എടുത്തത്. ഓരൊരുത്തരും 5ാം ഘട്ടത്തില്‍ ലക്ഷങ്ങള്‍ കിട്ടി പുറത്തുപോകും. VD സതീശന്റെ പരിധി എത്തിയപ്പോള്‍ ചെയിന്‍ പൊട്ടിച്ച്‌ VDസതീശന്‍ കടന്നുകളഞ്ഞു. അമ്മയുടെ കെട്ടുതാലിപണയം വച്ച്‌ 2000രുപ മുടക്കി മണിചെയിനില്‍ ചേര്‍ന്ന ആലങ്ങാട് സ്വദേശി ജോസ് ഉള്‍പ്പടെ ആയിരങ്ങള്‍ വഞ്ചിക്കപ്പെട്ടു.''

Post a Comment

0 Comments